BREAKING NEWS

രക്തസാക്ഷികളുടെ കുടുംബംപോലും വെറുക്കുന്ന പാർട്ടിയായി സിപിഎം മാറി, ഫണ്ട് പിരിച്ച് അടിച്ചുമാറ്റുക, ചോദ്യം ചെയ്ത ഉത്തമനായ കമ്യൂണിസ്റ്റുകാരനെ പുറത്താക്കുക, ഇതൊക്കെയാണ് ഇപ്പോഴത്തെ കമ്മ്യൂണിസം, ഇടതുസഹയാത്രികരെല്ലാം തുടർഭരണം വേണ്ടെന്നാണ് പറയുന്നത്. പിണറായി മൂന്ന് എന്നുകേൾക്കുമ്പോള്‍ എല്ലാവരും തലയില്‍ കൈ വയ്ക്കുകയാണ്, നാലുവോട്ടുകിട്ടാൻ ഒരുവർഗീയതയ്ക്കും യുഡിഎഫ് മാലയിടില്ലെന്ന് വി ഡി സതീശന്‍

· · 1 min read
Share: Copied!

പേരാമ്പ്ര: രക്തസാക്ഷികളുടെ കുടുംബംപോലും വെറുക്കുന്ന പാർട്ടിയായി  സി.പി.എം. മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ പുതുയുഗയാത്രയ്ക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സി.പി.എമ്മിന് രക്തസാക്ഷിയുണ്ടാകുന്നത്‌ ലോട്ടറിയടിക്കുന്നതുപോലെയാണിപ്പോൾ. അവരുടെപേരിൽ ഫണ്ടുപിരിച്ച് അടിച്ചുമാറ്റുക. അത് ചോദ്യംചെയ്ത ഉത്തമനായ കമ്യൂണിസ്റ്റുകാരനെ പുറത്താക്കുക. ഇതാണ് കേരളത്തിലെ കമ്യൂണിസത്തിലെ വൈരുധ്യാത്മക ഭൗതികവാദം.

അഭിമന്യുവിന്റെയും വിഷ്ണുവിന്റെയും രക്തസാക്ഷി ഫണ്ടുകൾ അടിച്ചുമാറ്റി. സി.പി.എമ്മുകാരായ വിഷ്ണുവിന്റെ കുടുംബം കോൺഗ്രസിൽ ചേർന്നെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഇടതുസഹയാത്രികരെല്ലാം തുടർഭരണം വേണ്ടെന്നാണ് പറയുന്നത്. പിണറായി മൂന്ന് എന്നുകേൾക്കുമ്പോഴേക്കും എല്ലാവരും തലയിൽ കൈവെക്കുകയാണ്. കടക്കെണിയിലേക്ക് കേരളത്തെ പിണറായി സർക്കാർ ചവിട്ടിത്താഴ്ത്തി. എല്ലാരംഗവും തകർത്തു. ജനങ്ങളുടെ മനസ്സാക്ഷിയുടെ കോടതിയിൽ ഇതെല്ലാം ചോദ്യംചെയ്യപ്പെടും. പ്രഖ്യാപനങ്ങൾമാത്രമാണ്, ഖജനാവിൽ പൂച്ചപ്രസവിക്കാൻപറ്റിയ സ്ഥലമായി.

ലോകത്തിലാദ്യമായി കൈക്കൂലി ഗൂഗിൾപേയിൽ അയക്കാൻപറ്റിയ സ്ഥലമായി. നാലുവോട്ടുകിട്ടാൻ ഒരുവർഗീയതയ്ക്കും നമ്മൾ മാലയിടില്ല. സി.പി.എം. വർഗീയത പ്രോത്സാഹിപ്പിക്കുമ്പോൾ ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യു.ഡി.എഫിനുള്ളത്. ഈ മതേതരകേരളം ഈ നിലപാടിനെ ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026