BREAKING NEWS

നാണമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, യുപിഎ സര്‍ക്കാരിനെ പിന്തുണച്ചത് സിപിഎമ്മായിരുന്നില്ലേ? ഒരു സമുദായത്തിന്റെ വോട്ട് നേടാന്‍ വിഡ്ഢിത്തരം പറയുകയാണ് ഇരു പാര്‍ട്ടികളും, സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ജനങ്ങള്‍ക്ക് മതിയായി- രാജീവ് ചന്ദ്രശേഖര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ഒരു സമുദായത്തിന്റെ വോട്ടിന് വേണ്ടി സിപിഎമ്മും കോൺഗ്രസും  നാടകം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മും ബിജെപിയും പല മണ്ഡലത്തിലും ഡീലാണെന്ന് പറയുന്നത് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും നാണമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

യുപിഎ സര്‍ക്കാരിനെ പിന്തുണച്ചത് സിപിഎമ്മായിരുന്നില്ലേ? തമിഴ്നാട്ടിൽ ആരൊക്കെയണ് ഒരുമിച്ച് മത്സരിക്കുന്നത്. ഇത്തരത്തിൽ കോണ്‍ഗ്രസും സിപിഎമ്മും ഒരു സമുദായത്തിന്‍റെ വോട്ടിന് വേണ്ടിയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. സിപിഎം ബിജെപിയുടെ ബി ടീമാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

ഇത് ഏത് സമുദായത്തിന്‍റെ വോട്ട് ലക്ഷ്യമിട്ട് പറഞ്ഞത്? ഏതു സമുദായമാണെന്നൊന്നും പറയുന്നില്ല. എല്ലാവര്‍ക്കും അത് മനസിലാകും. എല്ലാവര്‍ക്കും ബുദ്ധിയുണ്ട്. ആ സമുദായത്തിന്‍റെ വോട്ട് നേടാൻ വിഡ്ഢിത്തരം പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ശ്രമം. എന്നാൽ, ജനങ്ങള്‍ക്ക് ഇവിടെ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും മതിയായെന്നും അവര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026