BREAKING NEWS

സുരേഷ് ഗോപി സാധാരണ പൊട്ടിക്കുന്നത് പോലെ ഒന്ന് പൊട്ടിച്ചു അത്രമാത്രമേയുള്ളു!! നടത്തുന്നത് ഉടായിപ്പ് പണി, എയിംസ് വിഷയത്തിൽ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ല!! 10 വർഷമായി സർക്കാർ ശ്രമിക്കുന്നു, എയിംസ് എവിടെ വന്നാലും സ്വാ​ഗതാർഹം- ആർ നാസർ

· · 1 min read
Share: Copied!

ആലപ്പുഴ: എയിംസ് വിവാദത്തിൽ സുരേഷ് ​ഗോപി സാധാരണ പൊട്ടിക്കുന്നതു പോലെ ഒന്നിറക്കി നോക്കിയതാണെന്നു സിപിഎം. സുരേഷ് ഗോപി ന‌ടത്തുന്നത് ഉടായിപ്പ് പണിയാണെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. സുരേഷ് ഗോപി പറയുന്നതിൽ യാതൊരു കഴമ്പുമില്ല. കേരളത്തിനെ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തിൽ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ആർ‌ നാസർ വ്യക്തമാക്കി.

എയിംസ് കേരളത്തിൽ എവിടെ വന്നാലും സ്വാഗതാർഹമാണ്. എയിംസ് കേരളത്തിൽ കൊണ്ടുവരാനുള്ള വലിയ പരിശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. 10 വർഷമായി കേന്ദ്രം അതിനു തയ്യാറായിട്ടില്ല. എവിടെ വേണമെങ്കിലും സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണ്. ആലപ്പുഴയിൽ കൊണ്ടുവരുന്നതിനും ഒരു വിഷയവും ഇല്ല. എയിംസ് കൊണ്ടുവരുന്നുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കണം. നേരത്തെ കോട്ടയത്ത്, കോഴിക്കോട് സ്ഥലം ഏറ്റെടുത്തു.

കേന്ദ്രം ഒന്നും പ്രതികരിച്ചില്ല. സുരേഷ് ഗോപി സാധാരണ പൊട്ടിക്കുന്നത് പോലെ ഒന്ന് പൊട്ടിച്ചതാണെന്നും അത്ര മാത്രമേയുള്ളൂ, അല്ലാതെ ഒരു തീരുമാനവുമില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി പറഞ്ഞു. അങ്ങനെ ഒരു സംഭവം അല്ല. നേരത്തെ തൃശൂർ എന്നു പറഞ്ഞു. ഇപ്പോൾ ആലപ്പുഴ പറയുന്നു. ഇനി മറ്റൊരു സ്ഥലം പറയുമെന്നും ആർ നാസർ പ്രതികരിച്ചു.

ആർക്കെതിരേയും എന്തും പറയാനുള്ള കുറെ ആളുകളെ ഇറക്കി വിട്ടിരിക്കുകയാണ് സിപിഎം, പാലക്കാട് ജില്ലാ സെക്രട്ടറി നടത്തിയത് ആരോപണമല്ല അസഭ്യം!! സുരേഷ് ബാബുവിനെ പുറത്താക്കണം- വിഡി സതീശൻ

BREAKING NEWS
തിളച്ച ചൂടു കഞ്ഞിവെള്ളം 70കാരനായ പിതാവിന്റെ ദേഹത്ത് ഒഴിച്ചു, ദാരുണ മരണം; മകൻ അറസ്റ്റിൽ; സംഭവം തൃശ്ശൂർ പുതുക്കാട്
24 Oct 2026
BREAKING NEWS
’നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാനാണിത്, പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കുന്നു; കട്ടവനെ കാവൽക്കാരനാക്കുന്ന കള്ളക്കളി, വച്ചുപൊറുപ്പിക്കില്ല’:വിജിലൻസിലെ വിവരാവകാശ വിലക്കിനെതിരെ പിണറായി
24 Oct 2026
BREAKING NEWS
കനത്ത മഴ, റെഡ് അലർട്ട്: കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; വയനാട്ടിൽ വിനോദസഞ്ചാരത്തിനും ട്രക്കിങ്ങിനും നിയന്ത്രണം
24 Oct 2026
BREAKING NEWS
‘കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള വനംവകുപ്പ് മന്ത്രിയെ മയക്കുവെടി വയ്ക്കണം’; ഷിബു ബേബി ജോണിനെതിരെ സിപിഎം നേതാവിന്റെ പരാമർശം
24 Oct 2026