BREAKING NEWS

“ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു, എന്നാല്‍ കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റമാണ്”, ഇവിടെ മുമ്പ് മൊബൈൽ വെളിച്ചമടിച്ച് ഓപ്പറേഷൻ ചെയ്യേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടോ?? എരണം കെട്ടവർ നാടുഭരിച്ചാൽ നാട് മുടിയുമെന്ന് മുരളീധരന്‍ പറഞ്ഞത് ഇപ്പോഴാണ് ശരിയായത്, പരിഹാസവുമായി മുഹമ്മദ് റിയാസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെ വിമർശിച്ച് സിപിഐ(എം) നേതാവ് പി എ മുഹമ്മദ് റിയാസ്. ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രമാണ്. എന്നാൽ ജനങ്ങൾക്കൊരു തെറ്റുപറ്റി. കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പറയുന്നു മഴ കാരണം റോഡിൽ കുഴി ഉണ്ടാകുന്നവെന്ന്. ആരോഗ്യമന്ത്രി പകർച്ചവ്യാദിക്ക് കാരണം മഴയെ പഴിക്കുന്നു. വൈദ്യുതി വകുപ്പ് മന്ത്രി മഴ ഇല്ലാത്തതിനാൽ വൈദ്യുതി നിയന്ത്രണമെന്നും പറയുന്നുവെന്ന് മു​ഹമ്മദ് റിയാസ് പരിഹസിച്ചു. വൈദ്യുതി മേഖലയിലെ സർക്കാറിന്റെ മിസ് മാനേജ്മെന്റ് ആണ് ഇന്നത്തെ വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്ന് റിയാസ് കുറ്റപ്പെടുത്തി. മുമ്പ് ഇത്തരം പ്രതിസന്ധികൾ ഉണ്ടായപ്പോൾ കഴിഞ്ഞ സർക്കാർ അത്‌ പരിഹരിച്ചു.

നമ്മൾക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിന് കർണാടകയ്ക്ക് വൈദ്യുതി ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ട് കേരളത്തിന് ലഭിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വൈദ്യുതി നിയന്ത്രണം കാരണം രണ്ട് ജീവനുകളാണ് നഷ്ടമായത്. ഇവർ വൈദ്യുതി മേഖലയിലെ വിഡി സതീശൻ സർക്കാരിന്റെ മിസ്സ് മാനേജ്മെന്റ് രക്തസാക്ഷികളാണെന്ന് അദേഹം പറഞ്ഞു. കേരളത്തിൽ മുമ്പ് മൊബൈൽ വെളിച്ചമടിച്ച് ഓപ്പറേഷൻ ചെയ്യേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടോ.

ഈ വിഷയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിയുടെ മറുപടി കരണ്ട് വന്നശേഷം സർജറി തുടരാനാണ്. ആരോഗ്യമന്ത്രി കെ മുരളീധരനെ പി എ മുഹമ്മദ് റിയാസ് പരിഹസിച്ചു. എരണം കെട്ടവർ നാടുഭരിച്ചാൽ നാട് മുടിയുമെന്ന് നേരത്തെ പറഞ്ഞത് കെ മുരളീധരൻ. അത് ഇപ്പോഴാണ് ശരിയായത്. കെ മുരളീധരൻ ദീർഘവീക്ഷണം ഉള്ളയാളെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026