BREAKING NEWS

‘കെജിഎഫ്’ എന്ന പേരിൽ ആരാധന കൂട്ടായ്മ പ്രതിഭ ഉണ്ടാക്കി, പാർട്ടി വിരുദ്ധർ, പുറത്താക്കിയവർ, സാമൂഹികവിരുദ്ധർ ഉൾപ്പെടെ ഈ ഗ്രൂപ്പിൽ അംഗങ്ങൾ!! പാർട്ടിക്കാരുടെ വീട്ടിൽ എത്തിയില്ലെങ്കിലും ലീഗുകാരുടെ വീട്ടിൽ എല്ലാ പരിപാടിക്കും പ്രതിഭ സ്ഥിരം സാന്നിദ്ധ്യം, പാർട്ടി പ്രവർത്തകരെ കണ്ട ഭാവം പോലും നടിക്കില്ല, വിളിച്ചാൽ ഫോൺ എടുക്കില്ല- യു പ്രതിഭയ്ക്കെതിരെ ഏരിയ കമ്മിറ്റിയിൽ ആരോപണപ്പെരുമഴ

· · 1 min read
Share: Copied!

ആലപ്പുഴ: സിപിഎം കായംകുളം ഏരിയ കമ്മിറ്റിയിൽ മുൻ എംഎൽഎ യു പ്രതിഭയ്‌ക്കെതിരെ ​ഗുരുതര ആരോപണങ്ങൾ. കെജിഎഫ് എന്ന പേരിൽ പ്രതിഭ ആരാധന കൂട്ടായ്മ ഉണ്ടാക്കിയെന്നും പാർട്ടി വിരുദ്ധരും പുറത്താക്കിയവരും എന്തിനേറെ സാമൂഹിക വിരുദ്ധർ വരെ ആ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നുവെന്നും ഏരിയ കമ്മിറ്റിയിൽ വിമ‍ർശനം ഉയർന്നു.

അതുപോലെ പാർട്ടിക്കാരുടെ വീട്ടിൽ എത്തിയില്ലെങ്കിലും ലീഗുകാരുടെ വീട്ടിൽ എല്ലാ പരിപാടിക്കും പ്രതിഭ സ്ഥിരമായി എത്തിയെന്നും പത്തുവർഷവും പ്രതിഭ പാർട്ടിയുമായി ബന്ധം പുലർത്തിയില്ലെന്നും അം​ഗങ്ങൾ ആരോപിച്ചു. മാത്രമല്ല പാർട്ടി പ്രവർത്തകരെ കണ്ട ഭാവം പോലും വെച്ചില്ല. പാർട്ടിയിലെ സജീവ അംഗങ്ങൾ ഫോൺ വിളിച്ചാൽ ഫോൺ എടുക്കില്ലയെന്നും അം​ഗങ്ങൾ പറയുന്നു.

പ്രതിഭ സ്വന്തം പേരിൽ ആരാധക കൂട്ടായ്മ ഉണ്ടാക്കിയെന്നും സാമൂഹികവിരുദ്ധർ ഉൾപ്പെടെ ഈ ഗ്രൂപ്പിൽ അംഗങ്ങൾ ആണെന്നും ഏരിയ കമ്മിറ്റിയിൽ വിമ‍ർശനം ഉയർന്നു. എം സ്വരാജ് പങ്കെടുക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് യു പ്രതിഭക്ക് എതിരെ ‌രൂക്ഷവിമർശനം ഉയർന്നത്. യു പ്രതിഭയും ഏരിയാ കമ്മറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം പ്രതിഭക്ക് എതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി കഴിഞ്ഞദിവസം സിപിഎം ജില്ലാ സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. കായംകുളത്ത് പാർട്ടി സഖാക്കൾ പണിയെടുക്കുന്നില്ലെന്ന പ്രതിഭയുടെ പ്രതികരണത്തിനെതിരെയാണ് ജില്ലാ സെക്രട്ടറി ആർ നാസർ രംഗത്തെത്തിയത്. സഖാക്കൾ കായംകുളത്ത് നല്ല രീതിയിൽ പണിയെടുത്തെന്നും തോറ്റു കഴിയുമ്പോൾ എന്തും പറയാമെന്നാണോയെന്നും ആർ നാസർ ചോദിച്ചു.

‘ലോക്‌സഭയിൽ മൂന്നാം സ്ഥാനത്ത് പോയപ്പോഴും ഇവർ തന്നെയല്ലേ എംഎൽഎ. അപ്പോൾ എന്താണ് സംഭവിച്ചത്. ഈഴവ വോട്ടുകൾ സാധാരണഗതിയിൽ പ്രതിഭക്ക് കിട്ടിയിട്ടുണ്ട്. ഈ പ്രാവശ്യം എന്തുകൊണ്ട് വോട്ട് കിട്ടിയില്ല എന്ന് പ്രതിഭ പരിശോധിക്കണം. പ്രതിഭ അതേ സമുദായത്തിൽ നിന്നുള്ള ആളാണല്ലോ’, ആർ നാസർ പറഞ്ഞു. തങ്ങൾക്ക് ഒപ്പം നിന്ന ജനങ്ങൾ തന്നെ തങ്ങൾക്കെതിരെ വോട്ട് ചെയ്‌തെന്നും ആർ നാസർ പറഞ്ഞു. പാർട്ടിയുടെ കണക്കുക്കൂട്ടലുകൾ തെറ്റിയെന്നും പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നെന്നും ആർ നാസർ കൂട്ടിച്ചേർത്തു. ഉറപ്പുള്ള വോട്ടുകൾ നഷ്ടപ്പെട്ടു. മാറ്റം വരാത്ത വോട്ടുകൾ പോലും മാറി. ഗൗരവമായി പരിശോധിക്കുമെന്നും ആർ നാസർ വ്യക്തമാക്കിയിരുന്നു.

ഭക്ഷ്യവിഷബാധയ്ക്ക് കുത്തിവയ്പെടുത്തപ്പോള്‍ സൂചിയുടെ ഭാഗം ശരീരത്തില്‍ കുടുങ്ങി, ശസ്ത്രക്രിയ നടത്തിയിട്ടും നീക്കാനായില്ല, കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി വയോധിക

BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026
BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞു; ചേരാനല്ലൂർ അപകടക്കേസിലെ എസ്‌ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു
29 Oct 2026
BREAKING NEWS
കുളിമുറിയിലെ ടാങ്കിൽ മൂന്നും അഞ്ചും വയസുള്ള കുരുന്നുകളെ മുക്കിക്കൊന്നത് അമ്മ തനിച്ചല്ല, മറ്റൊരാൾക്കും പങ്ക്?, രണ്ടാമതൊരാളുടെ പങ്കിനെക്കുറിച്ച് സൂചന പുറത്തുവന്നത് തെളിവെടുപ്പിനിടെ, പ്രതി പറഞ്ഞ കാര്യവും തെളിവുകളും പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ - അന്വേഷണ ഉദ്യോ​ഗസ്ഥൻ
29 Oct 2026