BREAKING NEWS

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെപറ്റി അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണ്? അത് സിപിഎമ്മിന്റെ കയ്യിലിരിക്കുന്ന അവകാശമല്ല, തരില്ലെന്ന് പറയാൻ പിണറായിക്ക് എന്തു കാര്യം? പദവി നൽകാൻ സാധ്യമല്ലെന്നു പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല… സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെപറ്റി അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന ചോദ്യവുമായി സിപിഐ നേതാവ് സി. ദിവാകരൻ രം​ഗത്ത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള സിപിഎം- സിപിഐ തർക്കം രൂക്ഷമാകുന്നതിനിടെയാണ് സി. ദിവാകരന്റെ പ്രതികരണം.

ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനമാണ് പിണറായിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നു സി. ദിവാകരൻ പറഞ്ഞു. അങ്ങനെ ഉണ്ടാകാൻ പാടില്ലാത്തതാണ്. മുന്നണിയെ കൊണ്ടുപോകേണ്ടതും വിട്ടുവീഴ്ച ചെയ്യേണ്ടതും സിപിഎമ്മാണ്. ഉപനേതാവ് സിപിഎമ്മിന്റെ കയ്യിലിരിക്കുന്ന അവകാശമല്ല. ഉപനേതാവ് ഇല്ലെങ്കിൽ എന്തിനാണ് സിപിഎം ബഹളം വയ്ക്കുന്നത്. തരില്ലെന്ന് പറയാൻ പിണറായിക്ക് എന്തു കാര്യം? ചർച്ച ചെയ്യണം. ചർച്ചയില്ലാതെ പറയുന്നത് ശരിയല്ല. പദവി നൽകാൻ സാധ്യമല്ലെന്നു പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി.ദിവാകരൻ പറഞ്ഞു.

അതേസമയം ഉപനേതൃസ്ഥാനം സിപിഎമ്മിനുതന്നെയെന്നു പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നിരുന്നു. ഇതോടെ സിപിഐയെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ഇരുകക്ഷികളുടെയും യുവജന സംഘടനാനേതാക്കളായ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിനും ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തി രം​ഗത്തെത്തിയിരുന്നു.

സ്റ്റേജുകളിലും അന്യപുരുഷന്‍മാര്‍ക്കിടയിലും യുവതികളെ പ്രദര്‍ശിപ്പിക്കരുത്, അന്യ മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഇസ്ലാം മത വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല- കാന്തപുരം

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026