BREAKING NEWS

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വസ്തുതകൾ മറച്ചുവയ്ക്കുന്നു, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തു, സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനു സുരക്ഷാവലയം തീർത്തു, ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി- സിപിഐ എക്സിക്യൂട്ടീവ് യോ​ഗം

· · 1 min read
Share: Copied!

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്ന വിമർശനവുമായി സിപിഐ. ശബരിമല സ്വർണക്കൊള്ള തോൽവിക്ക് പ്രധാന കാരണമായെന്നും സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ‌ അഭിപ്രായം. ഇക്കാര്യത്തിൽ കൃത്യമായ വിലയിരുത്തൽ വേണമെന്നും പാർ‌ട്ടി യോ​ഗത്തിൽ വിലയിരുത്തലുണ്ടായി.

സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പത്മകുമാറിനെ സിപിഎം സംരക്ഷിച്ചത് തിരിച്ചടിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തു. എന്നാൽ സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും സിപിഐ എക്സിക്യൂട്ടിവിൽ വിമർശനമുണ്ടായി.

അതേസമയം അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോൽവിക്ക് കാരണമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവർക്ക് ലഭിച്ചില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026