BREAKING NEWS

എന്തിനാണിങ്ങനെ പൊലീസിനെ വെള്ളപൂശുന്നത്?? പൊതു ജനത്തിന് അറിയാവുന്ന കാര്യങ്ങളിൽ പുകമറ സൃഷ്ടിക്കണോ?? തലോടലും മൃദുസമീപനവും എന്തിന് ?? ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ സമ്മേളന പ്രതിനിധികൾ

· · 1 min read
Share: Copied!

ആലപ്പുഴ: പൂരംകലക്കൽ മുതൽ കസ്റ്റഡി മർദ്ദനങ്ങളിൽ വരെ പൊലീസിനെ വെള്ളപൂശുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ സമ്മേളന പ്രതിനിധികൾ. ആഭ്യന്തര വകപ്പുനെ ഇങ്ങനെ തഴുകുന്നത് എന്തിനെന്നും പൊതു ജനത്തിന് അറിയാവുന്ന കാര്യങ്ങളിൽ പുകമറ എന്തിനെന്നും പൊതു ചർച്ചയിൽ വിമർശനം ഉയർന്നു.തലോടലും മൃദുസമീപനവും എന്തിനാണെന്നും സംസ്ഥാന സെക്രട്ടറി പൊലീസിനെ വെള്ളപൂശുന്നത് എന്തിനാണെന്നും പ്രതിനിധികള്‍ ആഞ്ഞടിച്ചു.

തൃശൂർ പൂരം കലക്കലിൽ വിവാദമുണ്ടായിട്ടും പാർട്ടി പ്രതിരോധിച്ചോയെന്നും പ്രതിനിധികള്‍ ചോദിച്ചു. ഇരയാക്കപ്പെട്ടത് കെ രാജനല്ലെയെന്ന് പത്തനംതിട്ടയിൽ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിനെ ഇങ്ങനെ തഴുകുന്നത് എന്തിനാണെന്നും പൊലീസ് പ്രവര്‍ത്തിച്ചത് ബിജെപിക്കും ആര്‍എസ്എസിനും വേണ്ടിയാണെന്നും സർക്കാരിന്‍റെ നല്ല പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു.

പൂരംകലക്കൽ വിവാദത്തിൽ മന്ത്രി കെ രാജനാണ് സർക്കാരിന് മുന്നിലെ പ്രധാന പരാതിക്കാരൻ. എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ പരസ്യമായ എതിർ സ്വരവും സിപിഐക്കുണ്ടായിരുന്നു.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026