BREAKING NEWS

“എ രാജ ജയിക്കുമെന്നായപ്പോള്‍ സിപിഎം നേതാക്കൾ എതിരായി പ്രവര്‍ത്തിച്ചു”, എസ് രാജേന്ദ്രൻ പലരെയും വിളിച്ച് കോൺഗ്രസിന് വോട്ട് ചെയ്യാൻ അഭ്യർഥിച്ചു,ചില സിപിഎം നേതാക്കള്‍ ബിജെ പി സ്ഥാനാർഥിക്കായി പ്രവർത്തിച്ചു, പരാജയ കാരണം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം നടക്കുന്നത്- സിപിഐ മൂന്നാർ മണ്ഡലം കമ്മറ്റി

· · 1 min read
Share: Copied!

ഇടുക്കി: ദേവികുളത്തെ  തോൽവിക്ക് പിന്നിൽ സിപിഎം എന്ന ആരോപണവുമായി സിപിഐ. സിപിഎം നേതാക്കളിൽ ചിലർ ബിജെ പി സ്ഥാനാർഥിക്കായി പ്രവർത്തിച്ചുവെന്നും പരാജയ കാരണം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും സിപിഐ മൂന്നാർ മണ്ഡലം കമ്മറ്റി ആരോപിച്ചു . എസ്.രാജേന്ദ്രനുമായി അടുത്ത ബന്ധമുള്ള ചില സിപിഎം നേതാക്കൾ ഇടത് സ്ഥാനാർഥിക്ക് എതിരായി പ്രവർത്തിച്ചു.

പ്രചാരണത്തിന്‍റെ ഒരു ഘട്ടത്തിൽ എ. രാജ ജയിക്കുമെന്ന സാഹചര്യം ഉയർന്നപ്പോൾ എസ്. രാജേന്ദ്രൻ പലരെയും വിളിച്ച് കോൺഗ്രസിന് വോട്ട് ചെയ്യാൻ അഭ്യർഥിച്ചെന്നും സിപിഐ മണ്ഡലം കമ്മറ്റി ആരോപിച്ചു. നിലവിൽ പരാജയ കാരണം സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

സിപിഎമ്മിലെ പ്രതിസന്ധികളാണ് യഥാർഥ കാരണം. ഇത് സിപിഎം ജില്ലാ കമ്മറ്റി വിലയിരുത്തുമെന്നാണ് പ്രതീക്ഷ എന്നും എ.ഡി ചന്ദ്രപാൽ പറഞ്ഞു.

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026