BREAKING NEWS

‘എംഎൽഎ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഡ്ഢികളാക്കുകയാണ്… ഗോമാംസം കഴിക്കുന്ന ആൾ, ഹജ്ജിന് പോയത് അടുത്തയിടെ!! ശിവരാത്രി ദിനത്തിൽ മുൻ മന്ത്രി അബ്ദുൽ സത്താർ സന്ദർശിച്ച ക്ഷേത്രം ​ഗോമൂത്രം തളിച്ച് ശുദ്ധമാക്കി ബിജെപി പ്രവർത്തകർ

· · 1 min read
Share: Copied!

മുംബൈ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന (ഷിൻഡെ) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ സന്ദർശിച്ച ക്ഷേത്രം ബിജെപി പ്രവർത്തകർ ഗോമൂത്രം തളിച്ച് ‘ശുദ്ധിയാക്കി’. ഛത്രപതി സംഭാജിനഗർ സില്ലോഡിലെ ക്ഷേത്രത്തിൽ എംഎൽഎ സന്ദർശനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. പിന്നാലെയാണ് ശുദ്ധികലശം നടത്തിയത്.

‘‘ഗോമാംസം കഴിക്കുന്ന ആളാണ് സത്താർ. അദ്ദേഹം ദർശനം നടത്തിയതോടെ ക്ഷേത്രം അശുദ്ധമായി. അതുകൊണ്ടാണ് ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചത്. അദ്ദേഹം അടുത്തിടെയാണ് ഹജ്ജിന് പോയത്. ഇപ്പോൾ അമ്പലത്തിൽ ദർശനം നടത്തി. സത്താർ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഡ്ഢികളാക്കുകയാണ്’’ – സില്ലോദ് യൂണിറ്റ് ബിജെപി അധ്യക്ഷൻ മനോജ് മൊരേലു പറഞ്ഞു.

അതേസമയം മഹാവികാസ് അഘാഡി സർക്കാരിൽ കൃഷി മന്ത്രിയായിരുന്ന സത്താർ നേരത്തേ കോൺഗ്രസിലായിരുന്നു. പിന്നീട് ശിവസേനയിൽ ചേർന്നു. ശിവസേന പിളർന്നതോടെ ഏക്‌നാഥ് ഷിൻഡെക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഛത്രപതി സംഭാജി ജില്ലയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് അബ്ദുൽ സത്താർ.

യുവതിക്ക് മറ്റു വ്യക്തികളുമായി ബന്ധമുണ്ടെന്ന സംശയം,  എംബിഎ വിദ്യാർഥിനിയെ വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തി, നെഞ്ചിൽ കത്തി കുത്തിയിറക്കി, മൃതദേഹത്തിൽ കത്തിയുടെ പിടി ഒടിഞ്ഞ നിലയിൽ!! പിന്നാലെ മൃതദേഹത്തെ ബലാത്സം​ഗം ചെയ്തു, മൃതദേഹത്തിനൊപ്പം ഫ്ലാറ്റിൽ താമസിച്ചത് ദിവസങ്ങളോളം, ആത്മാവിനെ വിളിക്കാൻ താന്ത്രിക ക്രിയകൾ നടത്തിയതായി അറസ്റ്റിലായ പ്രതി

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026