BREAKING NEWS

കാറിൽ നിന്നിറങ്ങുന്ന യോ​ഗിയെ കണ്ടതെ പാഞ്ഞടുത്ത് പ്രദേശത്ത് അലഞ്ഞുതിരിയുന്ന പശു, ആക്രമണത്തിൽ നിന്ന് സംരക്ഷിച്ച് സുരക്ഷാജീവനക്കാർ!! മുൻകരുതലുകളിൽ വീഴ്ചയുണ്ടോയെന്നറിയാൻ മുനിസിപ്പൽ കമ്മിഷണർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു, സൂപ്പർവൈസർക്കു സസ്പെൻഷൻ

· · 1 min read
Share: Copied!

ലഖ്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാറിൽ നിന്നിറങ്ങിയതെ പാഞ്ഞടുത്ത് പ്രദേശത്ത് അലഞ്ഞുതിരിയുന്ന പശു. ആക്രമണത്തിൽ നിന്ന് സുരക്ഷാ ജീവനക്കാരാണ് മുഖ്യമന്ത്രിയെ രക്ഷിച്ചത്. പിന്നാലെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നു കാണിച്ച് ഗൊരഖ്പുർ മുനിസിപ്പൽ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു.

ഗൊരഖ്പുർ മുനിസിപ്പാലിറ്റിയിലെ ഗോരഖ്നാഥ് ഓവർബ്രിഡ്ജ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഉദ്ഘാടന വേദിക്ക് മുന്നിൽ യോഗി കാറിൽ നിന്ന് ഇറങ്ങി നടന്നതിന് പിന്നാലെ, പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു ഓടിയടുക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാർ ഓടിയെത്തി പശുവിനെ വളഞ്ഞു. ദൂരേക്ക് ഓടിച്ചുവിടുകയും ചെയ്തു.

സംഭവത്തിൽ മുനിസിപ്പൽ കമ്മീഷണർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ഒരുക്കിയ സുരക്ഷാ മുൻകരുതലുകളിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു അന്വേഷണം. പിന്നാലെയാണ് മുനിസിപ്പൽ സൂപ്പർവൈസർ അരവിന്ദ് കുമാറിനെ സസ്പെൻഡ് ചെയ്തത്.

‘‘കിഴക്ക് സൂര്യൻ ഉദിക്കുന്നു, അപ്പോൾ അതിനും ഭരണഘടനാ അംഗീകാരം ആവശ്യമുണ്ടോ? ഹിന്ദുസ്ഥാന്റെ മണ്ണിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, അവിടെ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല, ഇതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം!!-മോഹൻ ഭാഗവത്

BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
ഒന്നെങ്കിൽ മകനോടൊപ്പം നഗ്നനായി തെരുവിലൂടെ നടക്കണം, അല്ലെങ്കിൽ മകനെ വെടിവെച്ചുകൊല്ലണം !! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, കൗമാരക്കാരിയെ ചുംബിച്ച 17 കാരനെയും പിതാവിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു... പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേരെ അരയിൽ കയറുകെട്ടി മേൽവസ്ത്രവും ചെരുപ്പുമില...
28 Oct 2026