BREAKING NEWS

സിനിമ കാണണം, തീരുമാനം അതുകഴിഞ്ഞിട്ട് അറിയിക്കാം!! ജെഎസ്കെ ശനിയാഴ്ച രാവിലെ 10 മണിക്ക് കാണാം- ജസ്റ്റിസ് എൻ നഗരേഷ്, എനിക്കുകൂടി ചിത്രം കാണാൻ സൗകര്യമുണ്ടാകുമോ? അഭിനവ് ചന്ദ്രചൂഡ‍്, കേരളത്തിലേക്ക് ക്ഷണിച്ച് കോടതി

· · 1 min read
Share: Copied!

കൊച്ചി; വിവാദ സിനിമ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഇനി നേരിൽ കണ്ട് തീരുമാനിക്കാമെന്ന് ഹൈക്കോടതി. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ നൽകിയ ഹർജിയാണ് കോടതി പുതിയ നിർദേശം വച്ചത്. ശനിയാഴ്ച രാവിലെ 10 മണിക്ക് സിനിമ കാണാമെന്നാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇന്നു വ്യക്തമാക്കി. ഇതിനായി ആവശ്യമായ സൗകര്യം ഒരുക്കാനും ഹർജിക്കാരോട് നിർദേശിച്ചു.

ഇതോടെ പാലാരിവട്ടത്തെ ലാൽ മീഡിയ സ്റ്റുഡിയോയിൽ കോടതിക്ക് സിനിമ കാണാൻ സൗകര്യമൊരുക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. സെൻസർ ബോർഡ് തീരുമാനം ചോദ്യം ചെയ്ത് നൽകിയ ഹർജിക്കു പുറമെ റിലീസ് വൈകുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി നിർമാതാക്കൾ മറ്റൊരു ഹർജി കൂടി നൽകിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ രണ്ടാമത്തെ ഹർജിക്ക് മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.

ഇന്നലെ വൈകിട്ട് മാത്രമാണ് ഹർജിയുടെ പകർപ്പ് ലഭിച്ചതെന്നാണ് ഇതിനു കാരണമായി അദ്ദേഹം അറിയിച്ചത്. എന്നാൽ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു. എന്തു സാഹചര്യത്തിലാണ് സിനിമയ്ക്ക് അനുമതി നിഷേധിക്കുന്നതെന്ന് വ്യക്തമായി അറിയിക്കണമെന്ന് സെൻസർ ബോർഡിനോട് കോടതി നിർദേശിച്ചിരുന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. ഇതോടെയാണു സിനിമ കാണാമെന്ന് കോടതി വ്യക്തമാക്കിയത്. ഇതിന് ആവശ്യമായ സൗകര്യം ഒരുക്കാനും ഹർജിക്കാരോട് നിർദേശിച്ചു.

അതേസമയം കോടതിയും ഹർജിക്കാരും സിനിമ കാണുന്ന സാഹചര്യത്തിൽ എതിർകക്ഷിയായ തനിക്ക് സെൻസർ ബോർഡിന്റെ മുംബൈ ഓഫിസിൽ ചിത്രം കാണാൻ സൗകര്യമുണ്ടാകുമോ എന്ന് അഭിനവ് ചന്ദ്രചൂഡ‍് ആരാഞ്ഞു. ‘ദൈവത്തിന്റെ സ്വന്തം നാട്’ സന്ദർശിക്കാനും കൊച്ചിയിലെത്തി ചിത്രം കാണാനും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ മകനായ അഭിനവ് ചന്ദ്രചൂഡിനെ കോടതി ക്ഷണിക്കുകയും ചെയ്തു.

കൂ‌ടാതെ സെൻസർ ബോർഡിന്റെ തിരുവനന്തപുരം മേഖലാ ഓഫിസിൽനിന്ന് ചിത്രം കാണാൻ ആളെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാനും കോടതി നിർദേശിച്ചു. മത, ജാതി, വംശവുമായി ബന്ധപ്പെട്ട കാര്യങ്ങളി‍ൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടക്കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിൽ മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചത്. ജാനകി എന്ന പേര് മാറ്റണമെന്നതാണ് പ്രധാനം. ഇതിന് എതിരെയാണ് ഹർജിക്കാരുടെ ഹർജികൾ. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

എന്തൊരു വിധിയിത്? 1.3 ലക്ഷമോ, കീഴ്ക്കോടതി കുറഞ്ഞ തുക ജീവനാംശമായി നിശ്ചയിച്ചതെന്തെന്ന് വ്യക്തമല്ല- ഹൈക്കോടതി, ഷമിയുടെ മുൻ ഭാര്യയ്ക്കും മകൾക്കും പ്രതിമാസം 4 ലക്ഷം രൂപ വീതം ജീവനാംശം നൽകാൻ ഉത്തരവ്

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026