BREAKING NEWS

എത്ര വിളിച്ചിട്ടും മറുപടിയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോള്‍ കണ്ടത് ദമ്പതികളുടെ മൃതദേഹം, സംഭവം ഇന്ന് വിദേശത്ത് പോകാനിരിക്കെ, ഇന്നലെവരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് ബന്ധു

· · 1 min read
Share: Copied!

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ. അഞ്ചുമുക്ക് സ്വദേശി സുഗതൻ, ഭാര്യ ലത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഗതനെ തൂങ്ങിമരിച്ച നിലയിലും ലത കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

ഇന്ന് വിദേശത്തേക്ക് പേകാനിരിക്കെയാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടും ഇവരുമായി ബന്ധുക്കൾ സംസാരിച്ചിരുന്നെന്നാണ് വിവരം. രാവിലെ ഇവർക്ക് ഭക്ഷണം നൽകാനായി ഒരു ബന്ധു വീട്ടിൽ വന്നിരുന്നു. വാതിലിൽ തട്ടി വിളിച്ചിട്ടോ ഫോണിൽ വിളിച്ചിട്ടോ പ്രതികരണമുണ്ടായില്ല.

തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. സാമ്പത്തിക ബാധ്യതകളെന്തെങ്കിലും ഇവർക്കുള്ളതായി സൂചനയില്ല. ഒരു മകനും മകളുമാണ് ഇവർക്കുള്ളത്. അവർ ഇരുവരും വിദേശത്താണുള്ളത്. മകൻ ഇന്നലെയാണ് വിദേശത്തേക്ക് പോയത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026