BREAKING NEWS

അമ്മയ്ക്ക് മറച്ചുവെക്കാൻ കഴിഞ്ഞില്ല, പൊട്ടിക്കരഞ്ഞ് ആ അമ്മ എല്ലാം തുറന്നു പറഞ്ഞു; 7 വയസുകാരിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

· · 1 min read
Share: Copied!

അഹമ്മദബാദ്: ഗുജറാത്തിലെ നര്‍മദ കനാലില്‍ തള്ളിയിട്ട് പിതാവ് മകളെ കൊലപ്പെടുത്തി. ഭൂമിക എന്ന ഏഴുവയസുകാരിയാണ് മരിച്ചത്. സംഭവത്തില്‍ വിജയ് സോളങ്കി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകൾ കനാലിലേക്ക് തെന്നി വീണ് മരിച്ചു എന്നാണ് ഇയാൾ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ മകളുടെ കൊലപാതക വിവരം ആദ്യം മറച്ചുവെച്ച അമ്മ പിന്നീട് പൊലീസിനോട് സത്യം തുറന്നുപറയുകയായിരുന്നു.

ജൂണ്‍ 10 നാണ് ക്രൂരമായ കൊലപാതകം നടന്നത്. വിജയ് ഭാര്യയേയും മൂത്ത മകള്‍ ഭൂമികയെയും കൊണ്ട് അമ്പലത്തിലേക്ക് പോവുകയായിരുന്നു. ബൈക്കിലായിരുന്നു യാത്ര. യാത്രക്കിടയില്‍ തന്‍റെ മാതാപിതാക്കളെ കാണാന്‍ പോകണം എന്ന് അഞ്ജന ആവശ്യപ്പെട്ടു. പക്ഷേ വിജയ് സമ്മതിച്ചില്ല. എനിക്ക് ഒരാണ്‍ കുഞ്ഞിനെയായിരുന്നു വേണ്ടത്, പക്ഷേ നീ പെണ്‍കുഞ്ഞിന് ജന്മം നല്‍കി എന്നായിരുന്നു വിജയ്‌യുടെ മറുപടി എന്ന് അഞ്ജന പറയുന്നു. പിന്നീട് കനാലിന് സമീപം എത്തിയപ്പോൾ ശക്തമായി ഒഴുകുന്ന വെള്ളത്തിലേക്ക് വിജയ് ഭൂമികയെ തള്ളിയിടുകയായിരുന്നു എന്നാണ് അഞ്ജനയുടെ മൊഴി. മീനുകളെ കാണുന്നതിന് വേണ്ടി കനാലിനടുത്തായി നിന്ന മകൾ വെള്ളത്തിലേക്ക് വീണു എന്നായിരുന്നു ഇവര്‍ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.

മാധ്യമങ്ങളോട് പൊട്ടിക്കരഞ്ഞുകൊണ്ട് അഞ്ജന പറഞ്ഞത് മീനുകളെ കാണിച്ചുകൊടുക്കട്ടെ എന്ന് പറഞ്ഞ് ഭൂമികയെ വിജയ് കൊണ്ടുപോവുകയും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നതിന് മുന്‍പ് കുട്ടിയെ അയാള്‍ വെള്ളത്തിലേക്ക് തള്ളിയിട്ടെന്നുമാണ്. സത്യം തുറന്നുപറഞ്ഞാല്‍ വിവാഹ ബന്ധം വേര്‍പെടുത്തും എന്നാണ് വിജയ് ഭീഷണിപ്പെടുത്തിയിരുന്നത്. എന്നാല്‍ തന്‍റെ മകളുടെ കൊലപാതക വിവരം കൂടുതല്‍ക്കാലം മറച്ചുവെക്കാന്‍ അഞ്ജനയ്ക്കായില്ല. അവര്‍ പൊലീസിനോട് സത്യങ്ങൾ തുറന്നു പറഞ്ഞു. ഇരുവര്‍ക്കും രണ്ട് പെണ്‍കുട്ടികളായിരുന്നു. ഇതില്‍ വിജയ്ക്ക് നീരസം ഉണ്ടായിരുന്നു എന്നും അഞ്ജന പറഞ്ഞു.

BREAKING NEWS
‘ഒന്നും മറന്നിട്ടില്ല വിജയാ’, ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാകില്ല ഞങ്ങൾക്ക്, നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല'....മാസപ്പടി വിവാദത്തിനിടെ കോട്ടയം ന​ഗരത്തിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രവുമായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നു
19 Oct 2026
BREAKING NEWS
പിറന്നാളിനു വാഹനം വാങ്ങിക്കൊടുത്തതായി സമൂഹമാധ്യമത്തിലൂടെ മുൻപ് പങ്കുവച്ചു, സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം
19 Oct 2026
BREAKING NEWS
തന്റെ ദു:ഖം പങ്കുവച്ചപ്പോൾ അവൾ അവനെ ആശ്വസിപ്പിച്ചു, ക‌ടുത്ത മാനസിക സമ്മർദ്ദത്തിൽ തുണയായി, ആറുവർഷം അവൻ അവളെ പ്രണയിച്ചു, വിവാഹം കഴിക്കുമെന്ന് വിശ്വസിച്ച യുവതിയെ കാണാൻ 1,931 കിലോമീറ്റർ താണ്ടി സ്വത്തുക്കളെല്ലാം വിറ്റ് അവളെ കാണാനെത്തി... ഒടുവിൽ 49 കാരൻ കണ്ടെത്തിയത് എഐ സുന്ദരിയെ, എഐയെ വിവാഹം കഴിക്കാനെത...
19 Oct 2026
BREAKING NEWS
സ്വർണ്ണ പ്രേമികളുടെ ഭ്രമം കുറഞ്ഞിട്ടൊന്നുമില്ല പഴയ വീഞ്ഞ് പുതിയ തോല്ക്കുടങ്ങളിലേക്കു മാറിയെന്നു മാത്രം!! സെപ്റ്റംബറിൽ സ്വർണ ഇറക്കുമതി കുറഞ്ഞത് 81.27%, സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഒരു ഘടകം, പഴയ സ്വർണം ആഭ്യന്തര വിപണിയിലെ പ്രധാന വിതരണ സ്രോതസാകുന്നു
19 Oct 2026