BREAKING NEWS

ബിജെപിയുടെ പഠന ശിബിരത്തിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് തുറന്ന് നല്‍കി, വിവാദത്തിനു പിന്നാലെ വിശദീകരണം തേടി കെപിസിസി, പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ തീരുമാനം എടുത്തതില്‍ അതൃപ്തി

· · 1 min read
Share: Copied!

തിരുവനന്തപുരം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി ജെ പി പഠന ശിബിരം സംഘടിപ്പിച്ചതില്‍ വിവാദം.  വിഷയത്തില്‍ സ്ഥാപനത്തിന്റെ ചുമതലക്കാരോട് വിശദീകരണം തേടി കെ പി സി സി. ബി ജെ പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വാടകയ്ക്ക് നൽകിയതാണ് കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്.

എന്നാൽ, രാഷ്ട്രീയ വ്യത്യാസമന്യേ വിവിധ സംഘടനകളുടെ പരിപാടികൾക്കായി ഇവിടെയുള്ള ഹാൾ സാധാരണയായി വാടകയ്ക്ക് നൽകാറുണ്ടെന്നാണ് സ്ഥാപനത്തിന്റെ ചുമതലക്കാരുടെ വിശദീകരണം. ബി ജെ പി പഠന ശിബിരത്തിൽ ആർ ശ്രീലേഖയടക്കമുള്ളവർ പങ്കെടുത്തിരുന്നു.

സംഭവത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാനും പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഇത്തരം തീരുമാനങ്ങൾ എടുത്തതിനെതിരെയും കർശന നടപടികളുടെ ഭാഗമായാണ് കെ പി സി സി ഇപ്പോൾ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ കൂടിതൽ നടപടികൾക്കാണ് സാധ്യത.

BREAKING NEWS
ശബരിമലയിലെ 1.63 ലക്ഷം കിലോ വഴിപാട് അരി കടത്തി; ദേവസ്വം ബോർഡിന് 42.37 ലക്ഷം രൂപയുടെ നഷ്ടം
11 Nov 2026
BREAKING NEWS
‘ദീപാവലി മനുഷ്യനിർമിത രോഗമെന്ന് പരാമർശം’; ഇമ്രാൻ മസൂദിനെതിരെ ബി.ജെ.പി., വിവാദം ശക്തം
11 Nov 2026
BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026