BREAKING NEWS

ഒരു അവാർഡ് കൊണ്ട് പുലിവാല് പിടിച്ച് പാർട്ടിയും മേയറും!! ചടങ്ങ് ബ്രിട്ടീഷ് പാർലമെന്റിൽ ആയിരുന്നില്ല, വാടക ഹാളെന്ന് സമൂഹമാധ്യമങ്ങൾ, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിന് ബിജെപി ബന്ധമെന്നും ആരോപണം, മൗനത്തെ കൂട്ടുപിടിച്ച് ആര്യയും സിപിഎം നേതാക്കളും

· · 1 min read
Share: Copied!

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ ലണ്ടനിൽ സ്വീകരിച്ച വേൾഡ് ബുക് ഓഫ് റെക്കോർഡ്‌സിനെപ്പറ്റി വിവാദം അടങ്ങുന്നില്ല.സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ച് അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ നഗരസഭയുടെ ചെലവിലായിരുന്നു ആര്യയുടെ യാത്ര. എന്നാൽ അതിത്ര പുലിവാലാകുമെന്ന് സത്യത്തിൽ മേയറും പാർട്ടിയും കരുതിയിട്ടുണ്ടാകില്ല. ബ്രിട്ടിഷ് പാർലമെന്റിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനു വിമാനയാത്രയ്ക്ക് അനുമതി നൽകിയും യാത്രാച്ചെലവ് നഗരസഭയുടെ തനതുഫണ്ടിൽനിന്നു ചെലവഴിക്കാൻ അനുമതിയും സർക്കാരിൽ നിന്ന് ഒപ്പിച്ചായിരുന്നു മേയറുടെ യുകെ യാത്ര.

പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. സർക്കാർ ഉത്തരവിൽ പറയുന്നതു പോലെ ബ്രിട്ടീഷ് പാർലമെന്റിൽ ആയിരുന്നില്ല ചടങ്ങ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ആക്ഷേപം. യുകെ പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിലെ ഹാളിലാണ് ചടങ്ങ് നടന്നതെന്നും ഈ ഹാൾ സംഘടനകൾക്കും വ്യക്തികൾക്കും വാടകയ്ക്ക് കൊടുക്കാറുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്.

ലണ്ടനിലെ ‘വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്’ എന്ന സംഘടനയാണ് ആര്യ രാജേന്ദ്രനു പുരസ്‌കാരം നൽകിയത്. ‘തിരുവനന്തപുരം നഗരസഭ നടപ്പാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് യുകെ പാർലമെന്റിൽ വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് സംഘടിപ്പിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ്, മേയർ എന്ന നിലയിൽ ഞാൻ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങൾക്കും ഈ പുരസ്‌കാരം സമർപ്പിക്കുന്നു’ പുരസ്‌കാരം ഏറ്റുവാങ്ങിയ ചിത്രം സഹിതം ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.

അവാർഡ് വാങ്ങുന്ന ചിത്രം മേയർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ സിപിഎം നേതാക്കളും പ്രവർത്തകരും ആര്യയെ അഭിനന്ദന പോസ്റ്റുകൾ കൊണ്ട് മൂടുകയാണ്. എന്നാൽ പണം കൊടുത്താണ് അവാർഡ് വാങ്ങിയത് എന്നാണ് സമൂഹമാധ്യമങ്ങളുടേയും എതിരാളികളുടേയും കണ്ടെത്തൽ. ഇതിനെ സാധൂകരിക്കുന്ന തരത്തിൽ കിട്ടിയ സർട്ടിഫിക്കറ്റിൽ ‘ആര്യ രാജേന്ദ്രൻ, സിപിഎം’ എന്നാണ് എഴുതിയിരിക്കുന്നത്. ന​ഗരസഭയുടെ പേരിൽ ലഭിച്ച അവാർഡ് എങ്ങനെ സിപിഎമ്മിന്റെ അക്കൗണ്ടിലെത്തിയെന്നാണ് എതിരാളികൾ ചോദിക്കുന്നത്. മാത്രമല്ല വിവാദത്തിൽ പ്രതികരിക്കാൻ ആര്യയോ സിപിഎം നേതാക്കളോ തയ്യാറായിട്ടില്ല.

അതേസമയം മധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നും ഇവർക്ക് ബിജെപി ബന്ധമുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്. സന്തോഷ് ശുക്ല എന്ന വ്യക്തിയാണ് സിഇഒ. ഇന്ത്യൻ സംഘടന യുകെയിൽ നൽകിയ അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ നഗരസഭയുടെ ചെലവിൽ യാത്ര നടത്തിയത് എന്തിനെന്നും സമൂഹമാധ്യമങ്ങളിൽ ചോദ്യം ഉയരുന്നുണ്ട്. മാത്രമല്ല പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 9ന് ആറായിരത്തിലധികം കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ സീഡ് ബോൾ ക്യാംപെയിന്റെ ഭാഗമായി നഗരസഭയ്ക്ക് കിട്ടിയ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് സ്വീകരിക്കാനാണ് മേയർക്ക് യാത്രാനുമതി നൽകിയതെന്നാണ് ഇപ്പോൾ അറിയുന്നത്.

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026