BREAKING NEWS

വിരലടയാളം പതിപ്പിച്ച് സ്വത്ത് തട്ടിയടുക്കാൻ ബാൽ താക്കറെയുടെ മൃതദേഹം സൂക്ഷിച്ചുവച്ചു, ഉദ്ധവ് താക്കറെയ്ക്കെതിരെ ​ഗുരുതര ആരോപണവുമായി ശിവസേനാ നേതാവ്, വൈകാതെ കൂടുതൽ വെളിപ്പെടുത്തലുണ്ടാകും, ഭാര്യയുടെ പേരിൽ ഡാൻസ് ബാർ നടത്തുന്നയാളുടെ വാക്കിന് പുല്ല് വില കൊടുക്കില്ലെന്ന് ഉദ്ധവ് പക്ഷം എംഎൽഎ

· · 1 min read
Share: Copied!

മുംബൈ: ശിവസേന സ്ഥാപകനായ ബാൽ താക്കറെയുടെ വിൽപത്രത്തെച്ചൊല്ലി വീണ്ടും വിവാദം. ഏക്നാഥ് ഷിന്ദേ പക്ഷത്തുള്ള ശിവസേന നേതാവ് രാംദാസ് കദം പുതിയ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് വിവാദം വീണ്ടും ആളിക്കത്തിയത്. ബാൽ താക്കറെയുടെ മരണശേഷം, വിൽപത്രത്തിൽ വിരലടയാളം പതിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ മൃതദേഹം ഒരു ദിവസം സൂക്ഷിച്ചുവെന്ന് കദം ആരോപിച്ചു.

ബാൽ താക്കറെയെ ചികിത്സിച്ച ഡോക്ടറാണ് ഈ വിവരം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ടാണ് കദം രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ കദം പ്രതികരണം ആവശ്യപ്പെടുകയും വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് സൂചന നൽകുകയും ചെയ്തു. വർഷങ്ങളോളം താൻ നിശബ്ദത പാലിച്ചെന്നും എന്നാൽ ഉദ്ധവ് പക്ഷം തന്റെ മകനെ അനാവശ്യമായി ഉന്നമിടുന്നതിനാലാണ് ശബ്ദമുയർത്താൻ തീരുമാനിച്ചതെന്നും കദം പറഞ്ഞു.

ബാൽ താക്കറെയുടെ മകൻ ജയ്‌ദേവ് മുൻപ് വിൽപത്രത്തെ ചോദ്യം ചെയ്തുകൊണ്ട് കേസ് നൽകിയിരുന്നു. വിൽപത്രം തയ്യാറാക്കുമ്പോൾ ഉദ്ധവ് അനാവശ്യ സ്വാധീനം ചെലുത്തിയെന്നും പിതാവിന് മാനസിക സുസ്ഥിരത ഉണ്ടായിരുന്നില്ലെന്നും ജയ്‌ദേവ് അന്ന് ആരോപിച്ചു. പക്ഷെ പിന്നീട് ജയ്‌ദേവ് കേസ് പിൻവലിക്കുകയും ചെയ്തു. ഭാര്യയുടെ പേരിൽ ഡാൻസ് ബാർ നടത്തുകയും സ്ത്രീകളെക്കൊണ്ട് നൃത്തം ചെയ്യിച്ച് പണം സമ്പാദിക്കുകയും ചെയ്ത ഒരാളുടെ ആരോപണങ്ങളെ തങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ഉദ്ധവ് പക്ഷത്തുള്ള എംഎൽഎ ഭാസ്കർ ജാദവ് കദമിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.

BREAKING NEWS
"പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നത് അല്ലേ ഇയാളുടെ ഒരു വിദ്യ", ജയിലിൽ പോകാതിരിക്കാൻ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ബോധക്കേട് അഭിനയിച്ച് ആംബുലൻസിൽ കിടന്നുള്ള യാത്ര മറ്റൊരു വിദ്യ!!! ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടി മോങ്ങിയിട്ട് കാര്യമില്ല, പി ജയരാജനെതി...
11 Nov 2026
BREAKING NEWS
'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിച്ച് ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ... നവംബറിൽ വൻ വൈദ്യുതി പ്രതിസന്ധിയെന്ന് പറഞ്ഞ് ഫയലിൽ ഒപ്പിടീക്കാനുള്ള ഒരു സമ്മർദം ഉണ്ടായി, പിന്നീടുവന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകി!! ഫയൽ പിടിച്ചുവെച്ചതല്ല, അത് പഠിക്കുകയായിരുന്നു'- മുഖ...
11 Nov 2026
BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.
11 Nov 2026