LATEST UPDATES

മണ്ഡല പുനർനിർണയം: ‘തമിഴ്നാട് പൊരുതും’ മുദ്യാവാക്യമെഴുതിയ ടി ഷർട്ട് ധരിച്ച് ഡിഎംകെ എംപിമാർ ലോക്സഭയിൽ, ഇറങ്ങിപോകണമെന്ന് സ്പീക്കർ

· · 1 min read
Share: Copied!

ന്യൂഡൽഹി: മുദ്രാവാക്യങ്ങൾ എഴുതിയ ടി ഷർട്ട് ധരിച്ച് സഭയ്ക്കുള്ളിൽ എത്തരുതെന്ന് ഡിഎംകെ എംപിമാരോട് ലോക്‌സഭാ സ്പീക്കർ ഓം ബിർള. നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തിനെതിരെ, ‘തമിഴ്നാട് പൊരുതും’ എന്നുൾപ്പടെയുളള മുദ്യാവാക്യങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ട് ധരിച്ചായിരുന്നു ഡിഎംകെ അം​ഗങ്ങൾ സഭയ്ക്കുള്ളിലെത്തിയത്.
എന്നാൽ, ഇത്തരം നടപടികൾ പാർലമെന്ററി ചട്ടങ്ങൾക്കും മര്യാദകൾക്കും വിരുദ്ധമാണെന്ന് സ്പീക്കർ പറഞ്ഞു. ‘നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് സഭ പ്രവർത്തിക്കുന്നത്. സഭയോടുള്ള അന്തസ്സും ബഹുമാനവും അംഗങ്ങൾ നിലനിർത്തേണ്ടതുണ്ട്. എന്നാൽ ചില എംപിമാർ നിയമങ്ങൾ പാലിക്കുന്നില്ല. അന്തസ്സ് ലംഘിക്കുകയും ചെയ്യുന്നു. എത്ര വലിയ നേതാവായാലും ഇത്തരം വസ്ത്രങ്ങൾ സഭയ്ക്കുള്ളിൽ അം​ഗീകരിക്കാനാകില്ല’, അദ്ദേഹം വ്യക്തമാക്കി.അം​ഗങ്ങളോട് സഭയ്ക്ക് പുറത്തുപോകാനും പാർലമെന്ററി നിയമങ്ങൾ അനുശാസിക്കുന്നവിധത്തിലുള്ള വസ്ത്രം ധരിച്ച് തിരിച്ചുവരാനും ഓം ബിർള ഉത്തരവിട്ടു. എന്നാൽ അം​ഗങ്ങൾ ഇതിനു തയ്യാറാകാഞ്ഞതോടെ ഉച്ചവരെ സഭ നിർത്തിവെച്ചു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026