BREAKING NEWS

നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം: വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷം; കുട്ടികളില്ലാത്തതിന്റെ പേരിൽ വഴക്ക് പതിവ്; അതേ കാരണത്താൽ അവളെ വെട്ടിയും കുത്തിയും കൊന്നു – കൊലപാതകത്തെക്കുറിച്ച് പ്രതി വിഷ്ണുവിന്റെ മൊഴി

· · 1 min read
Share: Copied!

തിരുവനന്തപുരം: നെയ്യാറ്റിൻകരയെ നടുക്കി ഞായറാഴ്ച ഒരു ക്രൂര കൊലപാതകം നടന്നു. 33കാരിയായ അൽമയെ ഭർത്താവ് വിഷ്ണു കുത്തിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് മൊഴി. കുട്ടികൾ ഇല്ലാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നടുക്കുന്ന കൊലപാതകം നടന്നത് ഇന്ന് രാവിലെ പത്തരയോടെ ആണ്. വ്ളാത്താങ്കരയിലെ വീട്ടിൽ കിടപ്പുമുറിയിലാണ് വിഷ്ണു ഭാര്യ അൽമയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. അയൽവീട്ടിലെത്തി വിഷ്ണു തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പറയുന്നത്. അയൽക്കാർ പൊലീസിനെ അറിയിച്ചു. അവരെത്തുമ്പോൾ വിഷ്ണു വീട്ടിൽ തന്നെയുണ്ടായിരുന്നു.

അൽമയും വിഷ്ണുവും പത്ത് വർഷം മുൻപാണ് വിവാഹിതരായത് .പ്രണയ വിവാഹമായിരുന്നു. പിഎസ്‍സി പരിശീലന കേന്ദ്രത്തിൽ അധ്യാപകനാണ് വിഷ്ണു. ഇരുവർക്കും കുട്ടികളില്ല. ഇതിനെച്ചൊല്ലി നാളുകളായി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെയും തർക്കമുണ്ടായതിന് പിന്നാലെ പ്രകോപനത്തിൽ കത്തിയെടുത്ത് അൽമയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയെന്നാണ് വിഷ്ണുവിന്‍റെ മൊഴി. യൂട്യൂബർ കൂടിയാണ് കൊല്ലപ്പെട്ട അൽമ. വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026