BREAKING NEWS

ലക്ഷ്യ ക്യാമ്പിൽ ഇഴകീറിയുള്ള പരിശോധന, ആദ്യദിനം അവസാനിച്ചപ്പോൾ 85 മണ്ഡലങ്ങളിൽ വിജയമുറപ്പെന്ന ആത്മവിശ്വാസത്തിൽ കോൺ​ഗ്രസ്!! മധ്യകേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്ന് വിലയിരുത്തൽ, 100 സീറ്റെന്ന ലക്ഷ്യം മുന്നിൽ കണ്ടുള്ള തന്ത്രങ്ങൾ മെനയാൻ നേതാക്കൾ

· · 1 min read
Share: Copied!

ബത്തേരി: തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിൻറെ പശ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടി അധികാരം ഉറപ്പിക്കാൻ ആവനാഴിയിലെ സകല അസ്ത്രവുമെടുത്ത് പ്രയോ​ഗിക്കാൻ കോൺഗ്രസ് പാർട്ടി. 2026 ൽ ഭരണമുറപ്പിക്കാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന ആലോചനയിൽ കേരളത്തിൽ പ്രധാനപ്പെട്ട നേതാക്കളൊക്കെയും വയനാട്ടിൽ ഒത്തുകൂടിയ ക്യാമ്പ് ആദ്യ ദിവസം അവസാനിച്ചമ്പോൾ അധികാരം ഉറപ്പാണെന്നാണ് ഒരേ സ്വരത്തിൽ നേതാക്കൾ പറയുന്നത്. എങ്കിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തന്ന പാഠം ഉൾക്കൊണ്ട് അമിത ആത്മവിശ്വാസം വേണ്ടെന്നും നേതാക്കൾ പറയുന്നു.

നിലയിൽ 85 മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിൻറെ വിലയിരുത്തൽ. മേഖല തിരിച്ചുള്ള അവലോകന യോഗത്തിൽ ആണ് ഈ വിലയിരുത്തലുണ്ടായത്. 5 ജില്ലകളിൽ നിന്ന് മാത്രമായി 40 ലധികം സീറ്റിൽ യുഡിഎഫിന് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും 40 സീറ്റിലധികം നേടാനാകുമെന്നുമാണ് പ്രതീക്ഷ. മധ്യകേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്നാണ് ക്യാമ്പിലെ വിലയിരുത്തൽ.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. 100 സീറ്റിലെ വിജയം ലക്ഷ്യമിട്ട് പ്രവർത്തിക്കാനുള്ള തന്ത്രങ്ങളാണ് ക്യാമ്പിൽ ഉയരുന്നത്. ഇതിനിടെ കോൺഗ്രസ് നേതാക്കൾ നി‍ർണായക ചർച്ചകൾ നടത്തുമ്പോൾ തന്ത്രങ്ങൾ മെനയാൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും എത്തിയിട്ടുണ്ട്. കോൺഗ്രസ് നേതൃയോഗത്തിലടക്കം സുനിൽ കനഗോലുവും പങ്കെടുക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാൻ കെപിസിസി യോഗത്തിലടക്കം പങ്കെടുത്ത കനഗോലു നിയമസഭാ തെരഞ്ഞെടുപ്പിലും കരുക്കൾ നീക്കാനുള്ള തയാറെടുപ്പിലാണ്. കൂടാതെ കോൺഗ്രസ് സ്ഥാനാർഥികളുടെ ജയസാധ്യത സംബന്ധിച്ച പഠനമടക്കം കനഗോലുവാണ് നടത്തുന്നത്.

നേതാക്കളുടെ ജില്ല തിരിച്ചുള്ള കണക്ക് കൂട്ടൽ ഇങ്ങനെ
കാസർഗോഡ് – 3, കണ്ണൂർ – 4, കോഴിക്കോട് – 8, വയനാട് – 3, മലപ്പുറം – 16, പാലക്കാട് – 5, തൃശ്ശൂർ – 6, എറണാകുളം – 12, ഇടുക്കി – 4, കോട്ടയം – 5, ആലപ്പുഴ – 4, പത്തനംതിട്ട – 5, കൊല്ലം – 6, തിരുവനന്തപുരം – 4

 

BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026