BREAKING NEWS

ഉമ്മന്‍ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കിനില്‍ക്കില്ല, അവാസ്തവം പ്രചരിപ്പിക്കുന്നതിനെ ശക്തമായി നേരിടും, ഗണേഷ് കുമാര്‍ കാണിച്ചത് നെറികേട്, മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഗണേഷ് കുമാർ ഉമ്മന്‍ചാണ്ടിക്കെതിരെ അവാസ്തവം പ്രചരിപ്പിക്കുന്നുവെന്നും ശക്തമായി നേരിടാനാണ് തീരുമാനമെന്നും കോൺഗ്രസ് നേതൃത്വം. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കി നിൽക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഗണേഷ് ഉമ്മൻ ചാണ്ടിയോട് നെറികേട് കാണിച്ചെന്നും ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും വിമർശനം.

അവസാന നിമിഷം വരെ ഉമ്മൻ ചാണ്ടി ഗണേഷിനോട് മാന്യതയാണ് കാണിച്ചതെന്നും എന്നാൽ ​​ഗണേഷ് കുമാറിൽ നിന്ന് അതുണ്ടായില്ലെന്നും കോൺ​ഗ്രസ് വിമർശനമുന്നയിച്ചു. ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തിലും തനിക്കെതിരായ വിമർശനത്തിലും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും മറുപടിയുമായി ചാണ്ടി ഉമ്മൻ എം എൽ എ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

സത്യം കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു പരാമർശവും നടത്താൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. അത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുന്ന കാര്യമാണ്. ആരോപണ പ്രത്യാരോപണങ്ങൾക്കില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026