BREAKING NEWS

പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

· · 1 min read
Share: Copied!

പാലക്കാട്: സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ യുവതി പീഡന പരാതി നല്‍കിയെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കി കോണ്‍ഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് എസ്പിക്കാണ് പരാതി നല്‍കിയത്.

സിപിഐഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും യുവതിയുടെ പരാതി പുഴ്ത്തിവെക്കുകയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. യുവതിക്ക് നീതി ലഭിക്കണമെങ്കില്‍ അന്വേഷണം നടത്തണമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി വി സതീഷ് പറഞ്ഞു. സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി പാലക്കാട് അവസാനിച്ചതിന് പിന്നാലെ എന്‍ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റി പകരം വി ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറി ആക്കിയിരുന്നു. താന്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിയുന്നതെന്ന് സുരേഷ് ബാബു പറഞ്ഞിരുന്നെങ്കിലും വനിതാ അഭിഭാഷകയുടെ പരാതിയിലാണ് നടപടി എന്ന് വാര്‍ത്ത വന്നിരുന്നു.

സുരേഷ് ബാബുവിനെതിരായ നടപടി എം വി ഗോവിന്ദന്‍ തള്ളിയിരുന്നെങ്കിലും പരോക്ഷമായി സ്ഥിരീകരിക്കുന്ന നിലപാടാണ് എന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളില്‍ നിന്നുണ്ടായത്. പിന്നാലെ വലിയ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. അതിനിടെ സുരേഷ് ബാബുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാനുള്ള നീക്കം നടക്കുന്നതായും വിവരങ്ങള്‍ പുറത്തുവന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026