BREAKING NEWS

സുരേഷ് ബാബുവിന്റെ പരാമർശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത്!! പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂർവ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെ ഷാഫിക്കെതിരെ നടത്തിയ ആരോപണം- ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കോൺ​ഗ്രസ്, പ്രതിഷേധം കടുപ്പിക്കും

· · 1 min read
Share: Copied!

കോഴിക്കോട്: പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂർവ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരെ ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണം ഉന്നയിച്ചതെന്നു കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കോൺ​ഗ്രസ്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂർവ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയിൽ പറയുന്നു. സുരേഷ് ബാബുവിന്റെ പരാമർശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ അധിക്ഷേപത്തിൽ സിപിഐഎമ്മിനെതിരെ പാലക്കാട് കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധം തുടരാനാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ തീരുമാനം.

യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണം സിപിഐഎം പരസ്യമായി തിരുത്തണമെന്നാണ് ആവശ്യം. അതുപോലെ യൂത്ത് കോൺഗ്രസും സിപിഐഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും. എന്നാൽ ആരോപണത്തിലുറച്ച് നിൽക്കുകയാണ് സുരേഷ് ബാബു. സമയമാകുമ്പോൾ ഷാഫിക്കെതിരെ തെളിവുകൾ പുറത്തുവിടുമെന്നാണ് സുരേഷ് ബാബു പ്രതികരിച്ചത്. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്റർ ആണ് ഷാഫി പറമ്പിലെന്നാണ് കഴിഞ്ഞദിവസം സുരേഷ് ബാബു ആരോപിച്ചത്.

ഇന്ത്യയൊക്കെയെന്ത്? ഞങ്ങൾ കുറച്ചു സ്പെഷ്യലാ… ആരേയും വീഴ്ത്തും!! എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം, ഫൈനലിൽ ഇന്ത്യയെ തറപറ്റിക്കുമെന്ന് പാക് നായകൻ, ഇന്ത്യാ- പാക് ഫൈനൽ 28ന്

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026