BREAKING NEWS

‘അധികാരമല്ല, ആദർശമാണ് വലുത്’… ശ്രീനാദേവി കുഞ്ഞമ്മയുടെ ആദർശത്തെ പള്ളിക്കൽ ഡിവിഷൻ കൈവിട്ടില്ല!! ആദ്യഫലത്തിൽ തോൽവി, റീ കൗണ്ടിംഗിൽ 196 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം, സിപിഐ വിട്ട് കോൺ​ഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മ പരാജയപ്പെ‌ടുത്തിയത് സിപിഐ സ്ഥാനാർഥിയെ

· · 1 min read
Share: Copied!

പത്തനംതിട്ട: ഫേസ് പോസ്റ്റ് വിവാദത്തിൽ സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മ റീകൗണ്ടിങ്ങിൽ വിജയം. 196 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ കോൺ​ഗ്രസി സ്ഥാനാർത്ഥിയായ ശ്രീനാദേവി കുഞ്ഞമ്മ ജയിച്ചത്. ആദ്യം തോറ്റുവെന്ന ഫലം പുറത്തു വന്നെങ്കിലും പള്ളിക്കൽ ഡിവിഷനിൽ റീ കൗണ്ടിംഗ് നടത്തുകയായിരുന്നു. റീ കൗണ്ടിംഗിന് പിന്നാലെയാണ് ശ്രീനാദേവിയെ റിട്ടേണിംഗ് ഓഫീസർ വിജയിയായി പ്രഖ്യാപിച്ചത്. ഡിവിഷനിൽ മത്സരിച്ച സിപിഐ സ്ഥാനാർത്ഥി ശ്രീലത രമേശിനെയാണ് പരാജയപ്പെടുത്തിയത്

അതേസമയം മുൻ ജില്ലാ പഞ്ചായത്തംഗമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ. നേരത്തെ സിപിഐ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച് പള്ളിക്കൽ ഡിവിഷൻ തന്നെയാണ് കോൺഗ്രസും ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് നൽകിയത്. അധികാരമല്ല, ആദർശമാണ് വലുതെന്നായിരുന്നു സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയും പ്രതികരണം.

രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ അന്നു കൈക്കൊണ്ടത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്നും തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ, ഈ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നുമായിരുന്നു ശ്രീനാദേവി ഫേസ്ബുക്കിൽ കുറിച്ചത്.

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026