പാലക്കാട്: ഷർട്ടിന്റെ ബട്ടൺ ഇടാൻ ആവശ്യപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി. മണ്ണാർക്കാട് കരിമ്പുഴ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
ഏകദേശം 13 സീനിയർ വിദ്യാർഥികൾ ചേർന്ന് വിദ്യാർത്ഥിയെ ശുചിമുറിയിൽ എത്തിച്ച് മർദിച്ചതായാണ് പരാതി. മർദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തെ തുടർന്ന് വിദ്യാർത്ഥിയും കുടുംബവും സ്കൂൾ പ്രിൻസിപ്പലിനും പൊലീസിലും പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.






