BREAKING NEWS

ബിഎൽഒ ഫോമുമായെത്തിയപ്പോൾ വീട്ടിൽ ആളില്ല, അയൽവീട്ടിൽ ഏൽപിച്ചതിന്റെ പേരിൽ സിപിഎം പഞ്ചായത്തംഗത്തിന്റെ ചോദ്യംചെയ്യൽ!! ബിഎൽഒയെ മർദിച്ച സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ

· · 1 min read
Share: Copied!

കാസർകോട്: ദേലംപാടി പഞ്ചായത്ത് എട്ടാം വാർഡിലെ ബൂത്ത് ലെവൽ ഓഫിസറെ മർദ്ദിച്ചെന്ന പരാതിയിൽ സിപിഎം പഞ്ചായത്തംഗം എ സുരേന്ദ്രൻ അറസ്റ്റിൽ. സംഭവത്തിൽ സിപിഎം പാണ്ടി ലോക്കൽ സെക്രട്ടറി കൂടെയായ ആഡൂർ സുരേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഎൽഒ ആയ ബെവറേജസ് കോർപ്പറേഷൻ ബന്തടുക്ക ഔട്ട്‌ലെറ്റിലെ എൽഡി ക്ലാർക്ക് പി അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്. പറയഡുക്കയിൽ നടന്ന തീവ്രവോട്ടർപ്പട്ടിക പുനഃപരിശോധന ക്യാമ്പിനിടെയാണ് സംഭവം.

ബിഎൽഒ വാർഡിലെ ഒരു വീട്ടിലെത്തിയപ്പോൾ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാൽ അയൽവീട്ടിലായിരുന്നു ഫോം നൽകിയത്. തുടർന്നു വോട്ടറെ ഏൽപ്പിക്കണമെന്ന് അയൽക്കാരനെ ചുമതലപ്പെടുത്തുകയും ചെയ്‌തെന്ന് ബിഎൽഒ പറഞ്ഞിരുന്നു. എന്നാൽ വോട്ടർക്ക് നേരിട്ട് അപേക്ഷ നൽകിയില്ലെന്ന് പറഞ്ഞ് ക്യാമ്പിനിടെ പഞ്ചായത്തംഗം കയർത്ത് സംസാരിക്കുകയായിരുന്നു. അത് ചോദ്യം ചെയ്തപ്പോൾ മർദ്ദിച്ചുവെന്നാണ് പരാതി.

വൈറ്റ് ഹൌസിന് സമീപമുണ്ടായ വെടിവയ്പ്പ്; 19 രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡുകള്‍ പുനഃപരിശോധിക്കാന്‍ ഉത്തരവിട്ട് ട്രംപ്

BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026