BREAKING NEWS

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു, സൗഹൃദം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രം പകര്‍ത്തി, ഹണിട്രാപ്പ് കേസില്‍ 17 കാരിയടക്കം നാലുപേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

കാസര്‍കോട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ യുവാവിനെ കാഞ്ഞങ്ങാട്ടേയ്ക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചതായി പരാതി.  സംഭവത്തില്‍ കാഞ്ഞങ്ങാട്ടു കാരിയായ 17 വയസ്സുള്ള പെണ്‍കുട്ടി, ബന്ധുക്കളായ മൈമൂന (51), ഇബ്രാഹിം സജ്മല്‍ അര്‍ഷാദ്(28), എ കെ അബ്ദുല്‍ കലാം (52) എന്നിവരെ ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം പി ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട കോയ്യോട് സ്വദേശിയായ യുവാവിനെയാണ് ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്.

പരാതിക്കാരനുമായി ഫോണ്‍ വഴി സൗഹൃദം നടിച്ചാണ് കാഞ്ഞങ്ങാട്ടേക്ക് വിളിച്ചു വരുത്തിയതെന്നു പറയുന്നു. യുവാവിനെ ഒരു വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുപോയ ശേഷം കൂട്ടാളികളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിക്കൊപ്പമുള്ള നിരവധി അശ്ലീല ചിത്രങ്ങള്‍ എടുക്കുകയും 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.

കൈയില്‍ പണമില്ലെന്നു പറഞ്ഞ് പരാതിക്കാരന്‍ സംഘത്തെ തന്ത്രപൂര്‍വ്വം ചക്കരക്കല്ലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തിയാണ് സംഘത്തെ പിടികൂടിയത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026