BREAKING NEWS

ആരോപണങ്ങൾ വിട്ടൊഴിയാതെ ദിവ്യ എസ് അയ്യര്‍!!! ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പതിവായി ലംഘിക്കുന്നു, പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകി, ദിവ്യയ്ക്കെതിരെ കേന്ദ്രത്തിന് പരാതി

· · 1 min read
Share: Copied!

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടറും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുമായ ദിവ്യ എസ് അയ്യര്‍ക്ക് എതിരെ വിജിലന്‍സിനും കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തിനും പരാതി. വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയെന്നതാണ് വിജിലന്‍സിന് മുന്നിലുള്ള പരാതി. സമൂഹമാധ്യമങ്ങള്‍ ഉപയോഗത്തില്‍ ഉള്‍പ്പെടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ദിവ്യ എസ് അയ്യര്‍ പതിവായി ലംഘിക്കുന്നു എന്നാണ് പഴ്‌സനല്‍ മന്ത്രാലയത്തിന് നല്‍കിയ പരാതിയിലെ ആരോപണം.

വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാനാണ് പരാതിക്കാരന്‍.വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സ്വകാര്യവ്യക്തി കൈവശം വച്ചിരുന്ന 27 സെന്റ് ഭൂമി റോഡ് പുറമ്പോക്കാണെന്നു കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ ഏറ്റെടുത്തിരുന്നു. ഈ ഭൂമി ദിവ്യ എസ് അയ്യര്‍ തിരുവനന്തപുരം സബ് കലക്ടറായിരിക്കെ തഹസില്‍ദാരുടെ നടപടി റദ്ദാക്കി സ്വകാര്യ വ്യക്തിക്കു ഭൂമി കൈമാറാന്‍ നിര്‍ദേശിച്ചെന്നാണു പരാതി.

ഭൂമി ഏറ്റെടുത്ത നടപടിക്ക് എതിരെ സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സബ് കലക്ടറെ ചുമതലപ്പെടുത്തി. പരാതിക്കാരന്റെ വാദം കേട്ട ദിവ്യ, തഹസില്‍ദാരുടെ നടപടി റദ്ദാക്കി സ്വകാര്യ വ്യക്തിക്കു ഭൂമി കൈമാറാന്‍ നിര്‍ദേശിച്ചെന്നാണു പരാതി. ഈ വിഷയത്തില്‍ ദിവ്യയ്ക്ക് എതിരെ സിപിഎം ജില്ലാ കമ്മിറ്റി ആരോപണം ഉന്നയിച്ചതും വി ജോയി എംഎല്‍എ പരാതി നല്‍കിയിട്ടുണ്ടെന്നും പുതിയ പരാതിയില്‍ പറയുന്നു.

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026