BREAKING NEWS

​ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഗതികെട്ട് പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം!! ‘ഒരു വർഷത്തിലേറെ അനുഭവിച്ചു, സ്ത്രീയെന്ന നിലയിൽ അപമാനിതയായി… വെറുമൊരു സസ്പെൻഷനിൽ ഒതുക്കരുത്, സർവീസിൽ നിന്ന് പിരിച്ചുവിടണം, സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണം’… മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ, വിശദമായ വാദം കേൾക്കുക ജനുവരി 17ന്

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ പോലീസ് മർദനത്തിൽ എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെൻഷനിലൊതുക്കരുതെന്ന് പരാതിക്കാരി. അയാളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നും മർദനമേറ്റ ഷൈമോളും ഭർത്താവ് ബെഞ്ചോയും ആവശ്യപ്പെട്ടു.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ സസ്പെൻഷന് പിന്നാലെ പ്രതാപചന്ദ്രനെതിരെ പോലീസിൻറെ വകുപ്പ് തല അന്വേഷണവും ആരംഭിച്ചു. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്ന് യുവതി ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാൾക്കെതിരെ നടപടിയെടുക്കണം എന്നാണ് ആവശ്യം. ഇതുകാണിച്ച് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഷൈമോൾ ഹർജി നൽകി. ഇതിൽ വിശദമായ വാദം കേൾക്കാൻ ഹർജി ജനുവരി 17ന് പരിഗണിക്കും.

അതേസമയം എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിൽക്കക്കള്ളിയില്ലാതെയാണ് സർക്കാർ നടപടിയെടുത്തത്. വ്യക്തമായ ദൃശ്യങ്ങൾക്കപ്പുറം പ്രതാപചന്ദ്രനെതിരെ മറ്റൊരു തെളിവ് ആവശ്യമില്ലായിരുന്നു. ഒരു വർഷത്തിലേറെയായി താൻ അനുഭവിച്ചെന്നും സ്ത്രീയെന്ന നിലയിൽ അപമാനിതയായെന്നും ഷൈമോൾ പറഞ്ഞു.

എന്നാൽ പോലീസ് സ്റ്റേഷനകത്ത് കയറിവന്ന് കൈക്കുഞ്ഞുങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നും കുഞ്ഞുങ്ങളെ വലിച്ചെറിയാൻ ശ്രമിച്ചപ്പോളാണ് ഇടപെട്ടതെന്നുമായിരുന്നു സസ്പെൻഷന് മുൻപ് പ്രതാപചന്ദ്രൻറെ വിശദീകരണം. ഇതിനെ ന്യായീകരിക്കാൻ സ്റ്റേഷനിലെ മറ്റ് ചില സിസിടിവി ദൃശ്യങ്ങൾ പോലീസും പുറത്തുവിട്ടു. ഇതിൽ ബെഞ്ചോയെ സ്റ്റേഷനകത്തേക്ക് കൊണ്ടുപോകുന്നതും പിന്നാലെ കൈക്കുഞ്ഞുങ്ങളുമായി ഷൈമോൾ സ്റ്റേഷനിലേക്ക് വരുന്നതും കാണാം. റിസപ്ഷനിൽ നിന്ന് സംസാരിച്ച് അകത്തേക്ക് കയറാൻ ശ്രമിക്കുന്ന ഷൈമോളെ വനിതാ പോലീസുകാർ പിടിച്ചുവയ്ക്കുന്നതും ദൃശ്യത്തിലുണ്ട്.

സംഭവത്തിൽ ഷൈമോൾക്കെതിരെ ജുവനൈൽ നിയമപ്രകാരം അന്ന് കേസെടുത്തിരുന്നു. അതിൽ വിചാരണ കോടതി നടപടികൾ ഇന്നും തുടർന്നു. ഇതിനിടെ ഹൈക്കോടതി ഇടപെട്ടാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. പ്രതാപചന്ദ്രനെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകാനാണ് കുടുംബത്തിൻറെ തീരുമാനം. അതേസമയം ഇന്നലെ രാത്രിയാണ് ദക്ഷിണ മേഖല ഐജി അരൂർ എസ്എച്ച്ഒ ആയ പ്രതാപചന്ദ്രനെ സസ്പൻഡ് ചെയ്തുള്ള ഉത്തരവിറക്കിയത്.

‘ഇനി നീ ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും’- ഭീഷണി സന്ദേശം, ഒപ്പം കേട്ടാലറയ്ക്കുന്ന അസഭ്യവും… പോലീസിൽ പരാതി നൽകാൻ ഭാ​ഗ്യലക്ഷ്മി

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026