BREAKING NEWS

ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നിലെ നിജസ്ഥിതി മനസിലായി, പാക് പിന്തുണ പിൻവലിച്ച് കൊളംബിയ, തീരുമാനം സര്‍വകക്ഷിപ്രതിനിധി സംഘവുമായുള്ള ചർച്ചയ്ക്ക് പിന്നാലെ

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാകിസ്താന്‍കാര്‍ക്കായി അനുശോചനമറിയിച്ച കൊളംബിയയുടെ നിലപാടിലുള്ള ഇന്ത്യയുടെ നിരാശ സര്‍വകക്ഷിപ്രതിനിധി സംഘനേരിട്ട് വ്യക്തമാക്കിയതിനുപിന്നാലെ തങ്ങളുടെ പാക് അനുകൂല പ്രസ്താവനയില്‍ മാറ്റം വരുത്താനൊരുങ്ങി കൊളംബിയ.

കൊളംബിയയിലെത്തിയ സര്‍വകക്ഷിപ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഇന്ത്യയുടെ നിരാശ അറിയിച്ചതിനുപിന്നാലെയാണ് പ്രസ്താവന തിരുത്തി ഇന്ത്യയ്ക്ക് പിന്തുണ നല്‍കാന്‍ കൊളംബിയ ഒരുങ്ങുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

കൊളംബിയയുടെ നിലപാടിലുണ്ടായ മാറ്റത്തെ കുറിച്ച് യുഎസിലേക്കുള്ള ഇന്ത്യയുടെ മുന്‍ അംബാസഡറും ബിജെപി നേതാവുമായ തരണ്‍ജീത് സിങ് സന്ധുവും വ്യക്തമാക്കി.ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള വിശദീകരണത്തില്‍ പാകിസ്താനെതിരേ ആക്രമണത്തിന് ഇന്ത്യ മുതിര്‍ന്നതിലുള്ള വാസ്തവസ്ഥിതി മനസ്സിലാക്കാനായതായും ഇന്ത്യയുമായുള്ള ചര്‍ച്ച തുടരുന്നതില്‍ പൂര്‍ണ വിശ്വാസമുള്ളതായും കൊളംബിയയുടെ വിദേശകാര്യ സഹമന്ത്രി റോസ യൊലാന്‍ഡ വില്ലവിസെന്‍സിയോ പ്രതികരിച്ചു.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026