LATEST UPDATES

കോളേജ് പ്രശ്നങ്ങൾ അതിരുവിട്ട് പുറത്തേക്ക്! ബേസിൽ ജോസഫ് – ടൊവിനോ തോമസ് ഒന്നിക്കുന്ന ‘അതിരടി’ ജൂൺ 19 മുതൽ സോണി ലിവിൽ

· · 1 min read
Share: Copied!

ക്ലാസ് കട്ടിംഗും, പാട്ടും, പ്രണയവും, അടിപിടിയുമായി ക്യാമ്പസ് കാലം സമ്മാനിച്ച ആ മാജിക് ഓർമ്മയില്ലേ? ആ യുവത്വത്തിന്റെ ഊർജവും ആവേശവും നൊസ്റ്റാൾജിയയും ചില സർപ്രൈസ് ട്വിസ്റ്റുകളോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് പുതിയ മലയാള ചിത്രം ‘അതിരടി’. ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ചിത്രം ജൂൺ 19 മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.

ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ദാരുണ സംഭവത്തെ തുടർന്ന് നിരോധിക്കപ്പെട്ട കോളേജിലെ പ്രശസ്തമായ “ആരോഹൺ” ഫെസ്റ്റ് വീണ്ടും നടത്താൻ സാംകുട്ടി (ബേസിൽ ജോസഫ്) എന്ന വിദ്യാർത്ഥി ഇറങ്ങിത്തിരിക്കുന്നു. എന്നാൽ, ലോക്കൽ ഗുണ്ടയും ഒപ്പം ഒരു പാട്ടുകാരനുമായ ശ്രീക്കുട്ടൻ വെള്ളായണി (ടൊവിനോ തോമസ്) സാംകുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ കഥയാകെ മാറുന്നു.

ഫെസ്റ്റിന്റെ കൗണ്ട്‌ഡൗൺ ആരംഭിക്കുമ്പോൾ സൗഹൃദങ്ങൾ പരീക്ഷിക്കപ്പെടുന്നു, ക്യാമ്പസ് രാഷ്ട്രീയം ചൂടുപിടിക്കുന്നു, ഒപ്പം ഒരു വമ്പൻ ഈഗോ ക്ലാഷും! ഹാസ്യവും ആക്ഷനും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജാണ് ‘അതിരടി’. കോളേജ് ജീവിതത്തിന്റെ എല്ലാ മനോഹര നിമിഷങ്ങളുടെയും ഒരു ആഘോഷമാണ് ഈ ചിത്രം.

‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തായി ശ്രദ്ധേയനായ അരുണ്‍ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിസിഇടി കോളേജിന്റെ ആർട്സ് ഫെസ്റ്റായ ‘ആരോഹൺ’ വീണ്ടും നടത്താൻ ശ്രമിക്കുന്ന സാംകുട്ടിയുടെ ജീവിതത്തിലേക്ക് പ്രത്യേക സ്വഭാവക്കാരനായ ഗുണ്ട-പാട്ടുകാരൻ ശ്രീക്കുട്ടൻ വെള്ളായണി കടന്നുവരുന്നതോടെ കഥ കൂടുതൽ രസകരവും ആവേശകരവുമായി മാറുന്നു.

ദർശന രാജേന്ദ്രൻ, റിയ ഷിബു, സറിൻ ഷിഹാബ്, ജിയോ ബേബി, വിഷ്ണു, ഷെൽവിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ വിനീത് ശ്രീനിവാസനും സംഗീതസംവിധായകൻ ഷാൻ റഹ്മാനും തങ്ങളെത്തന്നെ അവതരിപ്പിക്കുന്ന പ്രത്യേക വേഷങ്ങളിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയറിനെ കുറിച്ച് ബേസിൽ ജോസഫ് പറഞ്ഞു:

“ഞങ്ങളുടെ ഏറ്റവും മനോഹരമായ സിനിമ ജീവിതത്തിലെ പലതിന്റെയും ഭാഗമായിരുന്ന പ്ലാറ്റ്ഫോമാണ് സോണി ലിവ്. അതുകൊണ്ടുതന്നെ ‘അതിരടി’യെ ഈ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഏറെ സന്തോഷകരമാണ്. സൗഹൃദങ്ങളും ആഘോഷങ്ങളും തമാശകളും വികാരങ്ങളും നിറഞ്ഞ കോളേജ് ജീവിതത്തിന്റെ ആഘോഷമാണ് ഈ ചിത്രം. ഇത് ഞങ്ങൾ ഏറെ ആസ്വദിച്ച് ചെയ്ത കാര്യമാണ്. ജൂൺ 19 മുതൽ സോണി ലിവിൽ പ്രീമിയർ ചെയ്യുന്ന ചിത്രം രാജ്യത്തുടനീളമുള്ള പ്രേക്ഷകർ ആസ്വദിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ.”

ടൊവിനോ തോമസ് പറഞ്ഞു:

“എനിക്ക് അവതരിപ്പിക്കാൻ അവസരം ലഭിച്ച ഏറ്റവും രസകരമായ കഥാപാത്രങ്ങളിലൊന്നാണ് ശ്രീക്കുട്ടൻ. ഹാസ്യവും ആവേശവും ആക്ഷനും നിറഞ്ഞ ചിത്രമാണിത്. സോണി ലിവിലൂടെ ചിത്രം വീണ്ടും കാണാനോ ആദ്യമായി കാണാനോ പോകുന്ന പ്രേക്ഷകർക്ക് അത് പൂർണമായി ആസ്വദിക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.”

ബേസിൽ ജോസഫും ഡോ. അനന്തു എസും ചേർന്ന് നിർമ്മിച്ച ‘അതിരടി’, ഒരു കോളേജ് ഫെസ്റ്റിന്റെ പശ്ചാത്തലത്തിൽ ഹാസ്യവും ആക്ഷനും പ്രണയവും വികാരങ്ങളും സമന്വയിപ്പിച്ച ഒരു സമ്പൂർണ വിനോദചിത്രമാണ്.

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ‘അതിരടി’ ജൂൺ 19 മുതൽ സോണി ലിവിൽ സ്ട്രീം ചെയ്യും.

BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026