BREAKING NEWS

കടുവാ ഭീതി; സർക്കാർ എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്‌ച അവധി, പഠനം ഇനി ഓൺലൈനിൽ, ഹോസ്റ്റലിലുള്ളവർ വീട്ടിലേക്കു മടങ്ങാൻ നിർദ്ദേശം

· · 1 min read
Share: Copied!

കൽപ്പറ്റ: വയനാട് തലപ്പുഴയിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ തലപ്പുഴ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്‌ചത്തേക്കു അവധി പ്രഖ്യാപിച്ചു. ഈ ഒരാഴ്‌ച പഠനം ഓൺലൈനായി നടത്തുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. അതേസമയം കോളേജ് ഹോസ്റ്റലുകളിലും തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലുകളിലും കഴിയുന്ന വിദ്യാർത്ഥികളോ‌ട് വീടുകളിലേക്കു മടങ്ങാൻ നിർദേശം നൽകി.

വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കണ്ണോത്ത്‌മല, 44ാം മൈൽ, കമ്പിപ്പാലം, തലപ്പുഴ എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലാണ് കടുവയുടേതെന്ന് കരുതപ്പെടുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. പിന്നാലെ ജനങ്ങളുടെ വലിയ പ്രതിഷേധം ഉണ്ടായതിനെത്തുടർന്ന് പ്രദേശത്ത് കൂടുകൾ സ്ഥാപിച്ചു. 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് വനഭാഗങ്ങളിൽ നിരീക്ഷണവും നടത്തിവരികയാണ്.

എന്താ പറഞ്ഞത് എന്നതിനേക്കുറിച്ച് വല്ല ബോധവുമുണ്ടോ? മനസിന്റെ വൃത്തികേടാണ് പുറത്തേക്കു തള്ളുന്നത്… ജനപ്രീതി ഉണ്ടെന്നു കരുതി എന്തും പറയാമെന്നു കരുതരുത്- രൺവീർ അലാബാദിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും രാത്രി ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും വനംവകുപ്പ് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം വയനാട് നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. പഞ്ചാരക്കൊല്ലി,​ മേലെ ചിറക്കര,​ പിലാക്കാവ് മൂന്നുറോഡ് ഭാഗം,​ മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു.

‘എനിക്കു വേണ്ടത് ഭാര്യയെ, സ്ത്രീധനമല്ല’…ചടങ്ങിന്റെ പേരിൽ സ്ത്രീധനത്തുക അടങ്ങിയ തട്ടുവാങ്ങി, ചടങ്ങു കഴിഞ്ഞതെ തുക വധുവിന്റെ മാതാപിതാക്കൾക്കു തിരികെ നൽകി വരൻ

പഞ്ചാരക്കൊല്ലിയിൽ എസ്റ്റേറ്റ് മേഖലയിൽ ലയങ്ങൾക്ക് പിൻഭാഗത്തായി കടുവയെത്തുന്നത് പതിവാണെന്ന് തോട്ടം തൊഴിലാളികൾ പരാതിപ്പെടുന്നു. രാത്രിയിൽ പുറത്തിറങ്ങാൻ ഭയമാണ്. കുട്ടികളെ പുറത്ത് വിടാനും പുലർച്ചെ ജോലിക്കിറങ്ങാനും സാധിക്കുന്നില്ല. കടുവയുടെ സാന്നിദ്ധ്യമുള്ളതിനാൽ വൈകിയാണ് ജോലിക്കെത്തുന്നതെന്നും തൊഴിലാളികൾ ആശങ്ക പങ്കുവയ്ക്കുന്നു.

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026