BREAKING NEWS

മുഴുവന്‍ സമയവും പ്രാര്‍ത്ഥനയില്‍, മത തീവ്രവാദിയെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്, സ്ത്രീകള്‍ക്ക് കൈ കൊടുക്കുന്നതു പോലും ഇഷ്ടമല്ല, അക്രമം നടത്തിയ പൈലറ്റിനെ കുറിച്ച് വെളിപ്പെടുത്തലുമായി സഹപ്രവര്‍ത്തകര്‍

· · 1 min read
Share: Copied!

ടെൽ അവീവ്: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ്  വിമാനത്തിൽ വച്ച് സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഒമാൻ പൗരനായ പൈലറ്റാണ് വിമാനത്തിൽ ആക്രമണം നടത്തിയത്. സംഭവം ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ട് ഇസ്രായേൽ അധികൃതർ അന്വേഷിച്ചുവരികയാണ്.

അക്രമിയായ ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എട്ട് മാസം മുമ്പ് ഫ്‌ളൈ ദുബായിൽ ചേർന്ന ഇയാൾ കൂടുതൽ സമയവും പ്രാർഥനയിലാണുണ്ടാകാറെന്നും സ്ത്രീകളുമായി കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നുവെന്നുമാണ്‌ ടൈംസ് ഓഫ് ഇസ്രയേൽ ഇയാളുടെ സഹപ്രവർത്തകനെ ഉദ്ധരിച്ച്‌ റിപ്പോർട്ട് ചെയ്തത്. ഒരു വിമാന കമ്പനിയിലെ സാധാരണ അന്തരീക്ഷത്തിന് ചേരാത്ത വിധമായിരുന്നു ഇയാളുടെ പെരുമാറ്റങ്ങളെന്നും മത തീവ്രവാദിയെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും സഹപ്രവർത്തകൻ വിശേഷിപ്പിച്ചു. ഒമാനുമായി ഇസ്രായേലിന് നയതന്ത്ര ബന്ധമില്ലാതിരുന്നിട്ടും ഇയാളെ ഇസ്രായേലിലേക്കുള്ള വിമാനത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ച എയർലൈനിന്റെ തീരുമാനത്തെ ഒരു സഹപ്രവർത്തകൻ ചോദ്യം ചെയ്യുകയും ചെയ്തു.

ഈ തീരുമാനം വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും ജീവൻ അപകടത്തിലാക്കിയെന്നും ഇയാൾ ചൂണ്ടിക്കാട്ടി. വിമാനം ഇസ്രായേലിലേക്ക് പറന്നുകൊണ്ടിരിക്കെയാണ് ഒമാൻ പൗരനായ സഹപൈലറ്റ് ക്യാപ്റ്റനായ മുംബൈ സ്വദേശി സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് കോക്ക്പിറ്റിലെ നിയന്ത്രണ സംവിധാനങ്ങൾ തടസ്സപ്പെടുത്താൻ അക്രമി ശ്രമിച്ചതോടെ വിമാനം പെട്ടെന്ന് ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചു. 29 സെക്കൻഡിനുള്ളിൽ വിമാനം 14,000 അടിയോളം താഴേക്ക് പതിച്ചതായും രണ്ടു മിനിറ്റിനുള്ളിൽ 17,000 അടി താഴ്ന്നതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ഛാർ കോക്ക്പിറ്റ് വാതിൽ തുറന്ന് അക്രമിയെ ചെറുത്തുതോൽപ്പിച്ചു. നിലവിളിയും വിമാനത്തിന്റെ പെട്ടെന്നുള്ള താഴ്ചയും ശ്രദ്ധയിൽപ്പെട്ട യാനിവ് ഹയൂൺ എന്ന യാത്രക്കാരനും മറ്റ് ജീവനക്കാരും കോക്ക്പിറ്റിലേക്ക് പ്രവേശിച്ച് അക്രമിയെ പിടിച്ചുമാറ്റുകയും കീഴടക്കുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരുടെയും ജീവൻ രക്ഷിച്ചതിന് ഇന്ത്യൻ ക്യാപ്റ്റനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിക്കുകയും ചെയ്തു.

BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026
BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവ് തടസ്സം; കൊന്നു, അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിന് പോയപ്പോൾഏതോ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ​ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
21 Oct 2026