ദേശം: മുഖ്യമന്ത്രി വിഡി സതീശന്റെ ദേശത്തുള്ള വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുപരിസരത്ത് പാമ്പിനെ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് റെസ്‌ക്യൂ സംഘമെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് വനംവകുപ്പ് അധികൃതർക്ക് കൈമാറി. സർപ്പ വൊളന്റിയേഴ്‌സായ സന്തോഷ്, അനന്ത കൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

















































