BREAKING NEWS

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ ആർഎസ്എസ് നേതാവിന്റെ മുണ്ട് വലിച്ചൂരാൻ പോലീസ് ശ്രമം, പരിശോധനയുടെ പേരിൽ നടന്നത് പോലീസ് അതിക്രമം!! കൊടുമൺ സി ഐ അടക്കമുള്ളവർക്കെതിരെ പരാതിയുമായി ബിജെപി- ആർഎസ്എസ് പ്രവർത്തകർ

· · 1 min read
Share: Copied!

പന്തളം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പന്തളം കുളനടയിൽ പോലീസും ആർഎസ്എസ് – ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ഉയർത്തുന്നതിൻറെ പശ്ചാത്തലത്തിൽ നടന്ന പരിശോധനയുടെ പേരിൽ പോലീസ് അതിക്രമം കാട്ടിയെന്ന പരാതിയുമായി ബി ജെ പി പ്രവർത്തകർ രംഗത്തെത്തി. ഇതോടെടെ സ്ഥലത്ത് സംഘ‍ർഷാവസ്ഥ ഉടലെടുത്തു.

ഇതിനിടെ ആർഎസ്എസ് നേതാവിന്റെ മുണ്ട് വലിച്ചൂരാൻ ശ്രമിച്ചുവെന്നടക്കമുള്ള ആരോപണവുമായി പ്രവർത്തകർ പ്രതിഷേധിച്ചു. കൊടുമൺ സി ഐ അടക്കമുള്ളവർക്കെതിരെയാണ് ആർഎസ്എസ് പ്രവർത്തകർ ആരോപണം ഉയർത്തിയത്. സംഭവത്തിൽ പ്രകോപിതരായ ആർഎസ് എസ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ കൂടുതൽ ശക്തമായി.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിനെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി – ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026