BREAKING NEWS

അനധികൃത സ്വത്ത് സമ്പാദനത്തിൽ എംആർ അജിത് കുമാറിന് സർക്കാർ വക ക്ലീൻചിറ്റ്

· · 1 min read
Share: Copied!

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആർ അജിത്‌ കുമാറിന് സർക്കാരിന്റെ ക്ലീൻചിറ്റ്. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അജിത്‌ കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നാണ് വിവരം.

ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് ഒപ്പിടുകയായിരുന്നു. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത്‌ കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്നത്. ഇതിനെ തുടർന്ന് അന്വേഷണം നടത്തിയ വിജിലൻസ് ഡയറക്ടർ കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് റിപ്പോർട്ട് നൽകുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടാണ് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നത്.

എന്നാൽ പി വിജയനെതിരായ വ്യാജ മൊഴി നൽകിയ സംഭവത്തിൽ അജിത്‌ കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണ കടത്തിൽ എഡിജിപി പി വിജയന് ബന്ധമുണ്ടെന്ന് അജിത്‌കുമാ‌ർ മൊഴി നൽകിയിരുന്നു. എസ്‌പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയ മൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു.

തുടർന്നു പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ ഡിജിപിയോട് സർക്കാർ അഭിപ്രായം ചോദിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ അജിത്‌കുമാർ നൽകിയ മൊഴി കള്ളമാണെന്ന് പറഞ്ഞ് നേരത്തെ പി വിജയൻ ഡിജിപിക്ക് പരാതി സമർപ്പിച്ചിരുന്നു. നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. അതല്ലെങ്കിൽ താൻ തന്നെ സ്വയം അന്വേഷണം നടത്താൻ സർക്കാർ അനുവദിക്കണമെന്നും പി വിജയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് സർക്കാർ അം​ഗീകാരം നൽകിയില്ല.

എംആർ അജിത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോർട്ടിൽ സർക്കാർ അടയിരുന്നത് രണ്ടര മാസം, റിപ്പോർട്ട് പൂഴ്ത്തിയത് അജിത്കുമാറിന്റെ ഡിജിപി പദവി സംരക്ഷിക്കാൻ?

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026