BREAKING NEWS

എസ്എഫ്ഐ മാര്‍ച്ചിനിടെ ഉന്തും തള്ളും, ബാരിക്കേഡിനുള്ളില്‍പ്പെട്ട് പൊലീസുകാരന്റെ നടുവിരലറ്റു, കണ്ടാലറിയുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

· · 1 min read
Share: Copied!

കഴക്കൂട്ടം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരന്റെ വിരലറ്റു. എ.ആർ ക്യാമ്പിലെ അച്ചുവിന്റെ വലതുകൈയിലെ നടുവിരൽതുമ്പാണ് അറ്റുപോയത്. ഇയർ ഔട്ട്, ആക്ടിവിറ്റി പോയിന്റ്, കൺഡോനേഷൻ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

യൂനിവേഴ്സിറ്റിക്ക് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞെങ്കിലും, പ്രവർത്തകർ ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രതിഷേധക്കാർ ബാരിക്കേഡ് ശക്തമായി തള്ളിയപ്പോഴാണ് പൊലീസുകാരന്‍റെ കൈ വിരൽ കുടുങ്ങി അറ്റുപോയത്. മുറിഞ്ഞ വിരലിന്റെ ഭാഗവുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാരിക്കേഡ് മറികടന്ന് സർവകലാശാലയുടെ പ്രധാന കവാടം ചാടിക്കടന്നാണ് എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസിനുള്ളിൽ പ്രവേശിച്ചത്.

സംസ്ഥാന സെക്രട്ടറി സഞ്ജീവ്, പ്രസിഡന്റ് ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി. ജോയിന്റ് രജിസ്ട്രാർ നടത്തിയ ചർച്ചയിൽ ശനിയാഴ്ച വി.സിയുമായി നേരിട്ട് ചർച്ച നടത്താമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. കണ്ടാലറിയാവുന്ന എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി ശ്രീകാര്യം പൊലീസ് അറിയിച്ചു.

BREAKING NEWS
വീട്ടില്‍ സീനാണ്.......... എല്ലാവരുമായി പ്രശ്നം, ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്
11 Nov 2026
BREAKING NEWS
"പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നത് അല്ലേ ഇയാളുടെ ഒരു വിദ്യ", ജയിലിൽ പോകാതിരിക്കാൻ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ബോധക്കേട് അഭിനയിച്ച് ആംബുലൻസിൽ കിടന്നുള്ള യാത്ര മറ്റൊരു വിദ്യ!!! ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടി മോങ്ങിയിട്ട് കാര്യമില്ല, പി ജയരാജനെതി...
11 Nov 2026
BREAKING NEWS
'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിച്ച് ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ... നവംബറിൽ വൻ വൈദ്യുതി പ്രതിസന്ധിയെന്ന് പറഞ്ഞ് ഫയലിൽ ഒപ്പിടീക്കാനുള്ള ഒരു സമ്മർദം ഉണ്ടായി, പിന്നീടുവന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകി!! ഫയൽ പിടിച്ചുവെച്ചതല്ല, അത് പഠിക്കുകയായിരുന്നു'- മുഖ...
11 Nov 2026
BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026