മൂവാറ്റുപുഴ: പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ തമ്മിലിടിച്ച് വൈദികർ. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളിലെ വൈദികർ തമ്മിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
ഓർത്തഡോക്സ് വൈദികർ ഞാറയാഴ്ച പ്രാർഥനയ്ക്കായി എത്തിയപ്പോഴാണ് തർക്കമുണ്ടായത്. അവകാശ തർക്കത്തിൽ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ് ഓർത്തഡോക്സ് വൈദികർ എത്തിയത്. മൂവാറ്റുപുഴ സബ് കോടതിയുടെതാണ് ഉത്തരവ്.
വിശുദ്ധ സ്ഥലമായി ആചരിക്കുന്ന മദ്ബഹയാണിത്. സംഘർഷത്തിൽ വികാരിമാരടക്കം ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.






