BREAKING NEWS

ഇടത് വിദ്യാർഥി യോഗത്തിൽ അതിക്രമിച്ചുകയറി എബിവിപി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു, യൂണിയൻ മുറികളും ഹോസ്റ്റലുകളും അടിച്ചുതകര്‍ത്തു, നിരവധി പേര്‍ക്ക് പരിക്ക്

· · 1 min read
Share: Copied!

കൊൽക്കത്ത: കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിൽ എ.ബി.വി.പിയും ഇടതു വിദ്യാർഥികളും തമ്മിലുള്ള സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഫാക്കൽറ്റി ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി സ്റ്റുഡന്റ്സ് യൂണിയന്റെ (ഫെറ്റ്സു) ജനറൽ ബോഡി യോഗത്തെച്ചൊല്ലി സംഘർഷം ഉടലെടുക്കുകയായിരുന്നു. തങ്ങളുടെ ജനറൽ ബോഡി യോഗത്തിലേക്ക് എ.ബി.വി.പി പ്രവർത്തകർ അതിക്രമിച്ചു കയറി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഫെറ്റ്സു അറിയിച്ചു.

യോഗത്തിലേക്ക് എ.ബി.വി.പി പ്രവർത്തകർ അതിക്രമിച്ചു കയറിയതോടെ ഇരു വിഭാഗവും തമ്മിൽ തർക്കമുണ്ടാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും ചിലർക്ക് ആശുപത്രി ചികിത്സ ആവശ്യമാണെന്നും എ.ബി.വി.പിയും ഫെറ്റ്സുവും അവകാശപ്പെട്ടു.

വിദ്യാർഥി സംഘർഷത്തെത്തുടർന്ന് എ.ബി.വി.പിയെ പിന്തുണയ്ക്കുന്ന തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ സർവകലാശാലയിലേക്ക് അതിക്രമിച്ചു കയറിയതായും പരാതിയുണ്ട്. സർവകലാശാലയുടെ വാതിലുകൾ തകർത്ത് ആൾക്കൂട്ടം അകത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ വാട്സാപ്പിൽ പ്രചരിച്ചു. ആൾക്കൂട്ടം മുദ്രാവാക്യങ്ങളും മുഴക്കുന്നുണ്ടായിരുന്നു.

അർദ്ധരാത്രിയോടെ ബൈക്കിലെത്തിയ സംഘം കാമ്പസിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥികളെ മർദ്ദിക്കുകയും യൂണിയൻ മുറികളും ഹോസ്റ്റലുകളും അടിച്ചുതകർക്കുകയും ചെയ്തതായും സർവകലാശാലയിലെ വിദ്യാർഥിയും റെവല്യൂഷണറി സ്റ്റുഡന്റ്സ് ഫ്രണ്ടിന്റെ (ആർ.എസ്.എഫ്) അംഗവുമായ ഇന്ദ്രനുജ് റേ പറഞ്ഞു. യോഗത്തിനിടെ എ.ബി.വി.പി കാമ്പസിലേക്ക് പ്രവേശിച്ചപ്പോൾ ഇടത് വിദ്യാർഥി യൂണിയനുകൾ അവരുമായി ഏറ്റുമുട്ടുകയായിരുന്നു. പൊതുയോഗത്തിന്റെ മറവിൽ ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ടുവെന്ന് എ.ബി.വി.പിക്കെതിരെ ഇടതു സംഘടനകളും ആരോപിച്ചു

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026