BREAKING NEWS

13 കാരിയോ​ട് അപമര്യാദയായി പെരുമാറിയ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സൈബർ സെൽ സിഐ, അയൽക്കാരൻ, ശങ്കരൻകുട്ടി തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യത്തിലാണ് സഹായം നൽകിയതെന്ന് പ്രതികരണം, പണി പാളിയതോടെ ജാമ്യത്തിൽ നിന്ന് പിന്മാറി തടിയൂരി സിഐ സുനിൽ കൃഷ്ണൻ

· · 1 min read
Share: Copied!

പത്തനംതിട്ട: 13 കാരിയോ​ട് അപമര്യാദയായി പെരുമാറിയ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ. പത്തനംതിട്ടയിലാണ് സംഭവം. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് തന്റെ അയൽക്കാരനായ പോക്സോകേസ് പ്രതിക്ക് ജാമ്യം നിന്നത്. സംഭവം പുറത്തായതോടെ സിഐ ജാമ്യത്തിൽ നിന്ന് പിന്മാറി. സുനിൽ കുമാർ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയായിരുന്നു.

സിഐ സുനിൽ കൃഷ്ണന്റെ അയൽവാസി ശങ്കരൻകുട്ടിയാണ് പോക്‌സോ കേസിലെ പ്രതി. കിളികൊല്ലൂർ സ്വദേശിയായ ഇയാൾ പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയാണ്. കേസിൽ അറസ്റ്റിലായ ശങ്കരൻകുട്ടി നാൽപ്പത് ദിവസത്തിലധികം ജയിലിൽ കിടന്നിരുന്നു.

പിന്നീട് സിഐ അടക്കം രണ്ടുപേരാണ് കഴിഞ്ഞ മാസം മുപ്പതിന് പ്രതിയുടെ ജാമ്യത്തിനായി കോടതിയിൽ ഹാജരായത്. ശങ്കരൻകുട്ടി തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യത്തിലാണ് സഹായം നൽകിയതെന്നാണ് സുനിൽ കൃഷ്ണന്റെ ന്യായീകരണം. എന്നാൽ വിവരം ചോർന്നതോടെ സുനിൽ ജാമ്യം ഒഴിഞ്ഞു തടിയൂരുകയായിരുന്നു.

BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026
BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026