BREAKING NEWS

മാണി സാർ സഹായിച്ചിട്ടുണ്ട്, എല്ലാവർക്കും കൊടുക്കുമ്പോൾ പൊട്ടും പൊടിയും എസ്എൻഡിപി യൂണിയന് തന്നിട്ടുണ്ട്, മകൻ സൂത്രക്കാരൻ!! പാലയിൽ ക്രിസ്ത്യൻ ആധിപത്യം, മലപ്പുറം പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചു, പത്തി താഴ്ത്തിയത് പിണറായി പറഞ്ഞപ്പോൾ- വെള്ളാപ്പള്ളി

· · 1 min read
Share: Copied!

കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രം​ഗത്ത്. പാലായിൽ ക്രിസ്ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളിൽ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാണി സാർ സഹായിച്ചിട്ടുണ്ട്. എല്ലാവർക്കും കൊടുക്കുമ്പോൾ പൊട്ടും പൊടിയും എസ്എൻഡിപി യൂണിയന് തന്നിട്ടുണ്ട്. എന്നാൽ മകൻ സൂത്രക്കാരനാണ്. കോട്ടയം രാമപുരത്ത് മീനച്ചിൽ- കടുത്തുരുത്തി എസ്എൻഡിപി ശാഖാസംഗമത്തിൽ സംസാരിക്കവേയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന.

ഞാനൊരു വർഗീയവാദിയല്ല. എന്റെ സമുദായത്തിന്റെ കാര്യമാണ് പറഞ്ഞത്. സമുദായത്തിന്റെ പ്രശ്‌നങ്ങൾ പറയുമ്പോൾ അത് എങ്ങനെ വർഗീയതയാകും. ലീഗിനോട് പറയേണ്ട കാര്യങ്ങൾ ലീഗിനോട് തന്നെ പറയണം. അതിന്റെ ബാധ്യത എനിക്കുണ്ട്- വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം തന്റെ മലപ്പുറം പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും അദ്ദേഹം വിമർശിച്ചു. പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗിന് മുസ്ലീങ്ങൾ അല്ലാത്ത എംഎൽഎമാർ ഇല്ല. എന്നാൽ നാഴികയ്ക്ക് നാൽപ്പതു വട്ടം മതേതരത്വം പറയുന്നെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

എഡിഎമ്മിന്റെ മരണത്തിൽ തു‍ടരന്വേഷണ ഹർജി നിലനിൽക്കില്ല! ! ദിവ്യയുടെ നിരപരാധിത്വം വെളിവാകുന്നുവെന്ന ഭയപ്പാടിലാണ് ഇങ്ങനെയൊരു ഹർജി സമർപ്പിച്ചിരിക്കുന്നത്- പിപി ദിവ്യയുടെ അഭിഭാഷകൻ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026