BREAKING NEWS

2006-ൽ സ്വവർ​ഗരതിക്കിടെ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി, കുന്നംകുളം വാടക ക്വാർട്ടേഴ്സിലെ കൊലയ്ക്കു പിന്നിലും സ്വവർ​ഗ രതി!! ഫ്രൈയിങ് പാൻകൊണ്ട് തലയ്ക്കും മുഖത്തും അടിച്ചു, കത്തിക്ക് കുത്തി പരുക്കേൽപ്പിച്ചു. മൃതദേഹം കത്തിച്ചത് മരണശേഷം, പ്രതി സണ്ണി സ്വവർ​ഗാനുരാ​ഗി

· · 1 min read
Share: Copied!

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി സ്വവർ​ഗാനുരാ​ഗിയെന്ന് കണ്ടെത്തൽ. അറസ്റ്റിലായ പ്രതി മരത്തംകോട് ചൊവ്വന്നൂർ ചെറുവത്തൂർ സണ്ണി (61) സ്വവർഗാനുരാഗിയാണെന്നും പോലീസ് പറഞ്ഞു. സ്വവർഗരതിക്കിടെയാണ് കൊലപാതകം. ഇയാൾ ഇത്തരത്തിൽ പലരെയും ക്വാർട്ടേഴ്‌സിൽ കൊണ്ടുവരുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ രാത്രി ഏഴിനാണ് സണ്ണി 30 വയസിന് താഴെയുള്ള ഒരാളുമായി ക്വാർട്ടേഴ്‌സിൽ എത്തിയിട്ടുള്ളത്. അതേസമയം കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്നാണ് പോലീസിന്റെ നിഗമനം. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സണ്ണി നേരത്തെ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ്. അച്ഛന്റെ അമ്മയെയും ഇതര സംസ്ഥാന തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-
തൃശ്ശൂരിലെ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനാണ് സണ്ണി. പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കുന്നതിനിടയിലാണ് 2006-ൽ ഇയാൾ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത്. തുടർന്ന് 2024 ഓഗസ്റ്റിലാണ് ഇയാൾ ചൊവ്വന്നൂരിലെ ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങിയത്.

ഇതിനിടെ ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപത്തെ വാടക ക്വാർട്ടേഴ്‌സിലാണ് കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. സണ്ണി ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. ചൊവ്വന്നൂർ മുരിങ്ങത്തേരി രാജന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോൾ സമീപത്ത് താമസിക്കുന്നവർ ഉടമയെ വിവരം അറിയിച്ചു

. ഉടമയെത്തി വാടകക്കാരനായ മരത്തംകോട് സ്വദേശി സണ്ണിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. കൃത്യമായ മറുപടിയൊന്നും ഇയാൾ പറഞ്ഞില്ല. മുറിയുടെ പൂട്ട് പൊളിച്ചുനോക്കിയപ്പോഴാണ് കരിപുരണ്ട്, കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. കൂടാതെ മുറിയിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വൈകീട്ട് ഏഴരയോടെ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് സണ്ണിയെ പിടികൂടിയത്. കൊല്ലപ്പെട്ടയാളും സണ്ണിയും ശനിയാഴ്ച രാത്രി കുന്നംകുളം ബിവറേജ് പരിസരത്തു നിന്ന് ഒന്നിച്ച് മുറിയിലേക്ക് വരുന്നതിന്റെയും ഞായറാഴ്ച രാവിലെ സണ്ണി തനിച്ച് പുറത്തു പോകുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപത്തു നിന്ന് ഇയാൾ പിടിയിലാകുന്നത്.

അതേസമയം സ്വവർഗ രതിക്കായി സണ്ണി പലരേയും ഈ ക്വാർട്ടേഴ്സിൽ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ട വ്യക്തിയും ഇത്തരത്തിൽ നേരത്തേ ഇവിടെ വന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പിടിവലിക്കിടെ ഇയാളെ ഫ്രൈയിങ് പാൻ ഉപയോഗിച്ച് തലയ്ക്കും മുഖത്തും ശക്തമായി അടിച്ചതിനു ശേഷം ദേഹത്ത് കത്തി ഉപയോഗിച്ച് കുത്തിയും പരുക്കേൽപ്പിച്ചു. തുടർന്നു മരിച്ച ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. കുന്നംകുളം എസ്എച്ച്ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് സണ്ണിയെ തൃശൂരിൽ നിന്നും പോലീസ് പിടികൂടിയത്.

കളിച്ച് കളിച്ച് ഞങ്ങടെ നെഞ്ചത്തേക്കോ… കുട്ടി തെരുവുനായ ആക്രമണത്തിന് ഇരയാകുന്ന രംഗം അഭിനയിക്കുന്നതിനിടെ സ്റ്റേജിൽ കയറി നടനെ കടിച്ച് തെരുവുനായ, ​സംഭവം തെരുവുനായ ആക്രമണത്തിനെതിരെ ബോധവൽക്കരണ നാടകം കളിക്കുന്നതിനിടെ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026