BREAKING NEWS

ചൈനയുടെ ചതി..!! ഭീകര രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ചൈന..!! പാകിസ്താൻ്റെ പരമാധികാരം സംരക്ഷിക്കാൻ ഒപ്പമുണ്ടാകും.., പരസ്പര പിന്തുണയും സഹകരണവും ശക്തിപ്പെടുത്തുമെന്നും ഉറപ്പു നൽകി…

· · 1 min read
Share: Copied!

ബീജിങ്: പാകിസ്താന്റെ പരമാധികാരം സംരക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് ചൈന. പാകിസ്താൻ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി നടന്ന ചർച്ചയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ആണ് ഈ ഉറപ്പ് നൽകിയത്. ‘പാകിസ്താന്റെ പരമാധികാരവും തുല്യതയും സംരക്ഷിക്കാൻ ചൈന എപ്പോഴും ഒപ്പം നിൽക്കും’ എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ആന്താരാഷ്ട്ര തലത്തിൽ പരസ്പര പിന്തുണയും സഹകരണവും ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കണ​മെന്നും ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ള വിശാലതാൽപര്യം മുൻനിർത്തി ഇരു രാജ്യങ്ങളും നീങ്ങണമെന്ന് ചൈന പറഞ്ഞു. ആക്രമണങ്ങൾ ഒഴിവാക്കി സമാധാനപരമായ രാഷ്ട്രീയപരിഹാരം പ്രശ്നത്തിൽ ഉണ്ടാവണം. ഇതാണ് ഇരു രാജ്യങ്ങൾക്കും നല്ലതെന്നും ചൈന വ്യക്തമാക്കിയിരുന്നു.

സമാധാനപരമായ പരിഹാരം പ്രശ്നത്തിൽ ഉണ്ടാവണമെന്നാണ് അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നത്. സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് ചൈന വാഗ്ദാനം നൽകുകയും ചെയ്തു. നേരത്തെ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ ചൈന അപലപിച്ചിരുന്നു.

 

വെടിനി‍ർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ… ജമ്മുവിൽ വ്യാപക സ്ഫോടനം ശബ്ദമെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി.., തിരിച്ചടിക്കാൻ ബിഎസ്എഫിന് പൂർണ സ്വാതന്ത്ര്യം നൽകി

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026