BREAKING NEWS

വ്യാപാര കരാറിന് ചൈന തയ്യാറാകണം, അങ്ങോട്ട് സമീപിച്ച് കരാറിന് ശ്രമിക്കേണ്ട ആവശ്യം യുഎസിനില്ല- കാരലിൻ ലീവിറ്റ്

· · 1 min read
Share: Copied!

വാഷിങ്ടൻ: ചൈനയുമായി വ്യാപാര കരാറിന് ചൈനയാണ് ആദ്യ നീക്കം നടത്തേണ്ടതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ്. ‘പന്ത് ചൈനയുടെ കോർട്ടിലാണ്. യുഎസുമായി വ്യാപാര കരാറിന് ചൈന തയാറാകണം. ചൈനയെ അങ്ങോട്ട് സമീപിച്ച് കരാറിന് ശ്രമിക്കേണ്ട ആവശ്യം യുഎസിനില്ല. ചൈനയുമായി കരാറിന് സന്നദ്ധനാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളതാണ്.’ – കാരലിൻ ലീവിറ്റ് പറഞ്ഞു.

യുഎസിലേക്കുള്ള ഇറക്കുമതിക്കു ചൈനയ്ക്കുമേൽ 34 ശതമാനം പകരച്ചുങ്കമാണ് ഡോണൾഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ചത്. ചൈനയും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ ചൈനയുടെ മേൽ 104% പകരച്ചുങ്കം യുഎസ് ചുമത്തി. ഇതോടെ യുഎസ് ഉൽപന്നങ്ങൾക്ക് ചൈന 84 ശതമാനം പകരച്ചുങ്കം ചുമത്തി.യുഎസിലേക്കുള്ള ഇറക്കുമതിക്കു ചുമത്തിയ പകരച്ചുങ്കം കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രംപ് 90 ദിവസത്തേക്ക് മരവിച്ചെങ്കിലും ഇതിൽനിന്നു ചൈനയെ ഒഴിവാക്കിയ ട്രംപ് തീരുവ 145% ആക്കി ഉയർത്തി.

യുഎസിനെതിരെ പകരച്ചുങ്കം ഏർപ്പെടുത്തിയ രാജ്യങ്ങൾക്ക് ആനുകൂല്യമുണ്ടാവില്ലെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ നടപടി. ഇതോടെ ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം പകരച്ചുങ്കം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

BREAKING NEWS
സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 13-കാരൻ മരിച്ച സംഭവം; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ, കുടുംബത്തിന് 10 ലക്ഷം രൂപ; ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതതിനെത്തുടർന്നാണ് സ്റ്റേ വയർ നിലത്തുനിന്ന് ഇളകിമാറിയതെന്ന് ഉദ്യോ​ഗസ്ഥൻ
17 Nov 2026
BREAKING NEWS
ജീന്‍സ് പാന്റില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു, ശരീരത്തില്‍ ക്യാപ്സൂളുകളായി ഒളിപ്പിച്ചു, കരിപ്പൂരില്‍ രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി, നാലുപേര്‍ പിടിയില്‍
17 Nov 2026
BREAKING NEWS
പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് സ്ഥാനമില്ല, 'പിണറായിസം' മാത്രമാണുള്ളത്, സ്തുതി പാടുന്നവർക്ക് മാത്രമാണ് പരിഗണന ലഭിക്കുന്നത്, അടിമയായി തുടരുന്നതിൽ അർഥമില്ല, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ സിപിഎം വിടുന്നു
17 Nov 2026
BREAKING NEWS
'പേര് സഫ്ന, ജോലി വിദേശത്ത് സിവിൽ എൻജിനീയർ, '; വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ; ; ചികിത്സാ സഹായത്തിനെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്ന് തട്ടിയത് 15 ലക്ഷം, 45-കാരൻ പിടിയിൽ
17 Nov 2026