BREAKING NEWS

‘അക്രമങ്ങളുടെ രക്ഷാധികാരികളായി സർക്കാർ സ്വയം ചമയുന്നു’ !!! പോലീസ് മർദനങ്ങളുടെ കാരണക്കാരൻ മുഖ്യമന്ത്രി, അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത് പിണറായിയുടെ മാനസിക പിന്തുണ, ഉപവാസ സമരവുമായി കോൺ​ഗ്രസ്

· · 1 min read
Share: Copied!

കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് മർദനങ്ങളുടെ കാരണക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അക്രമങ്ങൾക്ക് അദ്ദേഹം മാനസിക പിന്തുണ നൽകുകയാണെന്നും ഷാഫി പറമ്പിൽ എം.പി. യൂത്ത് കോൺഗ്രസ്, കെ.എസ്.യു. നേതാക്കൾക്കെതിരെ സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾ തുടർക്കഥയാവുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ നടക്കാവിലെ ഐ.ജി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അക്രമങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, അതിനെ ‘ഒറ്റപ്പെട്ടത്’ എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്.

ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവർ മാനസികമായി ഈ അതിക്രമങ്ങളോട് യോജിക്കുന്നതുകൊണ്ടാണ് ഇത്തരം അക്രമങ്ങൾക്ക് പ്രോത്സാഹനം ലഭിക്കുന്നത്. അക്രമങ്ങളുടെ രക്ഷാധികാരികളായി സർക്കാർ സ്വയം ചമയുന്നതാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026
BREAKING NEWS
മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്
16 Nov 2026
BREAKING NEWS
'ഒരു ബുള്ളറ്റ് പ്രൂഫ് കവചവും രക്ഷിക്കില്ല, വെടിവെച്ചുകൊല്ലും; അതിനായി മുംബൈയിൽ 200 പേർ തയ്യാറായി നില്ക്കുന്നു'; അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണിയുമായി ഗുണ്ടാത്തലവൻ ഗോൾഡി ധില്ലൻ
16 Nov 2026