BREAKING NEWS

17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! ‘പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം’- ജയബാലകൃഷ്ണൻറെ മക്കൾ

· · 1 min read
Share: Copied!

കൊച്ചി: ചേരാനെല്ലൂരിൽ സ്കൂട്ടർ യാത്രികനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ കാറിടിച്ച് മരിച്ച കേസിലെ പ്രതിയായ പതിനേഴുകാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്. ആദ്യം 17 കാരനെ ജാമ്യത്തിൽ വിട്ടെങ്കിലും ആഭ്യന്തര മന്ത്രി അമർഷം പ്രകടിപ്പിച്ചതോടെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ രാത്രി ഹാജരാക്കി. ജയബാലകൃഷ്ണന്റെ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചതോടെയും ആഭ്യന്തരമന്ത്രി അമർഷം പ്രകടിപ്പിച്ചതോടെയുമാണ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചിരുന്ന പ്രതിയെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.

ഇതിനിടെ ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ്. പ്രതിക്ക് ജാമ്യം നൽകിയ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജയബാലകൃഷ്ണന്റെ കുടുംബം പറഞ്ഞു. പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കണമെന്നും പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണമെന്നുമാണ് ജയബാലകൃഷ്ണന്റെ മക്കൾ ആവശ്യപ്പെട്ടിരുന്നത്. ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജിയുടെ മകനാണ് പ്രതിയായ പതിനേഴുകാരൻ. പ്രതിഷേധത്തിനിടെ ജയബാലകൃഷ്ണന്റെ മകൾ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം ലൈസൻസില്ലാതെ കാർ ഓടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ (55) മരണത്തിനിടയാക്കിയ പതിനേഴുകാരനെതിരെ നേരത്തെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 281, 106 (1) വകുപ്പുകൾ പ്രകാരമാണ് തുടക്കത്തിൽ കേസെടുത്തിരുന്നത്. പതിനേഴുകാരന് ജാമ്യം കിട്ടിയതോടെ ആഭ്യന്തര മന്ത്രി ഡിജിപിയെയും സിറ്റി പോലീസ് കമ്മിഷണറെയും വിളിച്ച് അതൃപ്തി അറിയിച്ചു. ഇതോടെ, നരഹത്യാക്കുറ്റം കൂടി ചുമത്തുകയായിരുന്നു.

‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ

BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026