BREAKING NEWS

‘ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ’- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 

· · 1 min read
Share: Copied!

കൊച്ചി: ചേരാനല്ലൂരിൽ സ്‌കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ പ്രതിയായ 17-കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ പോലീസ് ചോദ്യം ചെയ്തു. മകൻ വാഹനം കൊണ്ടുപോകാനുണ്ടായ സാഹചര്യങ്ങൾ പോലീസ് സംഘം ഇയാളിൽനിന്ന് ചോദിച്ചറിഞ്ഞു. കൂടാതെ അപകടമുണ്ടാക്കിയ 17-കാരന്റെ വിശദമായ മൊഴിയും പോലീസ് സംഘം രേഖപ്പെടുത്തി. യൂട്യൂബ് നോക്കിയാണ് താൻ ഡ്രൈവിങ് പഠിച്ചതെന്നും കൊതികൊണ്ടാണ് പിതാവിന്റെ കാർ അറിയാതെ എടുത്തുകൊണ്ടുപോയതെന്നുമാണ് പ്രതി മൊഴി നൽകിയത്.

അതേസമയം കുട്ടിയുടെ മൊഴി പോലീസ് പൂർണമായി വിശ്വസിക്കുന്നില്ല. യൂട്യൂബ് വീഡിയോകൾ കണ്ടുമാത്രം ഒരാൾക്ക് വാഹനം ഓടിക്കാൻ കഴിയില്ലെന്നാണ് പോലീസിന്റെ അനുമാനം. ഇതിനുമുമ്പും കുട്ടി വാഹനം ഓടിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. കൂടാതെ ‘ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ’ എന്ന് കുട്ടി പറയുന്ന ഒരു വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നതായും വിവരമുണ്ട്.

ഇതിനിടെ മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജി മൊഴി നൽകിയത്. എന്നാൽ ജഡ്ജി നൽകിയ ഈ മൊഴിയും പോലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. കേസിന്റെ അന്വേഷണം ഇപ്പോൾ ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് സംഘം അന്വേഷണ നടപടികളുമായി അതിവേഗം മുന്നോട്ട് പോവുകയാണ്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ഇപ്പോൾ അന്വേഷണസംഘം ലക്ഷ്യമിടുന്നത്.

അതേസമയം എറണാകുളം ജില്ലയിലെ ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടമുണ്ടായത്. ജഡ്ജിയുടെ 17-കാരനായ മകൻ ഓടിച്ച ബെൻസ് കാർ സ്‌കൂട്ടറിന്റെ പിന്നിലിടിച്ച് തട്ടുകട ഉടമയായ ജയബാലകൃഷ്ണനാണ് മരിച്ചത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയബാലകൃഷ്ണൻ. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായി തകർന്നിരുന്നു. വാഹനമോടിച്ച 17-കാരനേയും അപകടമുണ്ടാക്കിയ ബെൻസ് കാറും അന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് 17 കാരനെ ജാമ്യത്തിൽ വിട്ടത് വൻ പ്രതിഷേധങ്ങൾക്കു വഴിവെച്ചിരുന്നു.

പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026