BREAKING NEWS

“ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല… എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ

· · 1 min read
Share: Copied!

കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ പ്രതിഷേധം ശക്തമാക്കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിലാണ് അച്ഛന്റെ ചിത കത്തിതീരുന്നതിനു മുൻപ് നീതിക്കായി പ്രതിഷേധിക്കേണ്ട ദുരവസ്ഥ ജയബാലകൃഷ്ണന്റെ മക്കൾക്കുണ്ടായത്. അപകടത്തിന് കാരണക്കാരനായ 17കാരന് ജാമ്യം അനുവദിച്ചതിലും പിതാവായ ജില്ലാ ജഡ്ജിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുമാണ് കുത്തിയിരുന്ന് ഉപരോധം തീർത്തത്. അച്ഛൻറെ മൃതശരീരം വിട്ട് കിട്ടും മുമ്പാണ് വണ്ടിയിടിച്ചുകൊന്നവന് സ്റ്റേഷൻ ജാമ്യം അനുവദിച്ചതെന്ന് മക്കൾ രൂക്ഷമായി പറഞ്ഞു. തങ്ങളുടെ അച്ഛൻ തട്ടുകടക്കാരൻ ആയതുകൊണ്ടല്ലേ, അവൻ ജഡ്ജിയുടെ മകനല്ലേ. രണ്ട് ഇവിടെ രണ്ട് നിയമം ആണോ? ഇത്രയും സമയം വന്നിരുന്നിട്ടും ഒരക്ഷരം പോലീസുകാർ പ്രതികരിച്ചിട്ടില്ലെന്നും മക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ജയബാലകൃഷ്ണന്റെ മക്കളുടെ വാക്കുകൾ ഇങ്ങനെ

“ഞങ്ങൾ ഇത്രസമയം ഇരുന്നിട്ടും ഏമാന്മാർ ഒരക്ഷരം മിണ്ടിയിട്ടില്ല. ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ ഇവർ പെരുമാറിയതിന്റെ വീഡിയോ ഇപ്പോഴും എന്റെ കയ്യിലുണ്ട്. അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ് ഇവർ. ഇവരോട് എന്റെ അച്ഛനെ കൊന്നവരെ എന്തിന് വിട്ടുവെന്ന് ചോദിച്ചപ്പോൾ അവർക്ക് ആർക്കും മറുപടിയില്ല. എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല. എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്. അവർക്ക് മനുഷ്യത്വം ഇല്ല. നീതിക്കായി ഏതറ്റം വരെയും പോകും. കാരണം ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ. അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്’.

ഇന്നലെ രാവിലെ നാല് മണിക്ക് മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോയി നിന്നിട്ട് അച്ഛന്റെ ബോഡി കിട്ടിയത് വൈകുന്നേരം മൂന്ന് മണിക്കാണ്. അതിന് നൂറ് നടപടിക്രമങ്ങളായിരുന്നു. എന്നാൽ ഒരാളെ കൊന്നവൻ സുഖായിട്ടാണ് ഇവിടുന്ന് ഇറങ്ങിപ്പോയത്. അത് ചോദിച്ചപ്പോൾ ഉത്തരമില്ല. മൈനർ ആയിട്ടുള്ളവർക്ക് എന്തും ചെയ്യാമോ? അതിനെ നോർമലൈസ് ചെയ്യുകയാണോ?. പ്രതിയെ അറസ്റ്റ് ചെയ്യാതെ ഇവിടെ നിന്നും പോകില്ല. താനും പെങ്ങളും ഇവിടെയിരിക്കും. ദോശക്കടക്കാരന് ചോദിക്കാൻ ആളില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ”..

അതേസമയം ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. വാഹനമോടിച്ച അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരനെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് പോലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കടുത്ത നടപടയിലേക്ക് കടന്നത്. സംഭവത്തിൽ 17കാരനെതിരെ നരഹത്യവകുപ്പ് ചുമത്തി കേസെടുത്തു.

BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026