BREAKING NEWS

അവധിക്കാല മാറ്റം; മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി, ഗുണ-ദോഷങ്ങള്‍ ചര്‍ച്ചയും

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മഴക്കാലത്ത് മലയോര പ്രദേശത്തും, തീരദേശത്തുമുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ ബുദ്ധിമുട്ടാണ്. കനത്ത മഴ കണക്കിലെടുത്തുള്ള നിർദ്ദേശം മുന്നോട്ട് വെക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികരണങ്ങള്‍ മുഖ്യമന്ത്രി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. വേനല്‍ക്കാലത്ത് അവധി നല്‍കുന്ന രീതിക്കും വ്യക്തമായ കാരണങ്ങളുണ്ട്. ഗുണ-ദോഷങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം എല്ലാവരുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ നിര്‍ദേശം നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ പതിറ്റാണ്ടുകളായി ഏപ്രിൽ- മെയ് മാസങ്ങളിലാണ് മധ്യവേനലവധി. ജൂണിൽ പുതിയ അധ്യയന വർഷം തുടങ്ങും. വേനലവധി എന്ന പേരിലുള്ള അവധിക്കാലം മാറ്റാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് അവധിക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനും കുട്ടികൾക്കുള്ള അപകട ഭീഷണി മാറ്റാനുമാണ് മന്ത്രിയുടെ ബദൽ നിർദ്ദേശം. അവധിമാറ്റത്തോട് സമ്മിശ്ര പ്രതികരണമാണ് വിദ്യാർത്ഥികൾക്കിടയിലുള്ളത്. എന്നാല്‍ നിര്‍ദേശം ശുദ്ധവിഡ്ഢിത്തരമെന്നായിരുന്നു കോൺഗ്രസ് അധ്യാപക സംഘടനയുടെ പ്രതികരണം. വിദ്യാഭ്യാസ മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മന്ത്രി മനസ്സിൽ തോന്നുന്നത് പറയുന്നുവെന്ന് കോൺഗ്രസ് അധ്യാപക സംഘടന കെപിഎസ് ടി എ വിമർശിക്കുന്നു. കേരളത്തിൻ്റെ ഭൂ പ്രകൃതിയും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്തുള്ള അക്കാദമിക് കലണ്ടർ മാറ്റാൻ അനുവദിക്കില്ലെന്നാണ് നിലപാട്.

ഏപ്രിൽ-മെയ് മാസങ്ങളിലെ കൊടും ചൂടാണ് എതിർക്കുന്നവർ പ്രധാനമായും ഉന്നയിക്കുന്നത്. 40 ഡിഗ്രി വരെ എത്തുന്ന ചൂടിൽ ക്ലാസ് വേണോ എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. നീറ്റ് അടക്കമുള്ള പ്രധാന ദേശീയ പ്രവേശ പരീക്ഷകൾ ഏപ്രിൽ- മെയ് മാസങ്ങളിലുള്ളത് മറ്റൊരു പ്രശ്നം. ജൂണിൽ പുതിയ അക്കാഡമിക് വർഷം ദേശീയ തലത്തിൽ തുടങ്ങുന്നുണ്ട്. സിയുഇടി കോഴ്സുകളിലേക്ക് അടക്കം ഈ കാലയളവിലാണ് പ്രവേശനം. ദേശീയ തലത്തിലെ അക്കാഡമിക് ടൈം ടേബിളിന് വിരുദ്ധമായി കേരളം അവധി മാറ്റിയാൽ ഇവിടെ നിന്നുള്ള വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിച്ചേക്കാം. ആദ്യം അധ്യാപക സംഘടനകളുമായി സർക്കാർ ചർച്ച നടത്തും. പിന്നീട് വിദ്യാർത്ഥി സംഘടനകളുടെയും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെയും അഭിപ്രായങ്ങൾ കൂടി ആരാഞ്ഞ ശേഷമാകും മാറ്റം വേണോ എന്നതിൽ അന്തിമ തീരുമാനമെടുക്കുക എന്ന് മന്ത്രി വ്യക്തമാക്കുന്നു.

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026