BREAKING NEWS

എംടി വാസുദേവൻ നായർക്ക് പത്മവിഭൂഷൺ, പിആർ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും ശോഭനയ്ക്കും പത്മഭൂഷൺ, ഐഎം വിജയൻ, ​ഗായിക കെ ഓമനക്കുട്ടിയമ്മ, ആർ അശ്വിൻ- പത്മശ്രീ

· · 1 min read
Share: Copied!

ന്യൂഡൽഹി: മലയാളത്തിന്റെ അഭിമാനവും വിഖ്യാത എഴുത്തുകാരനുമായിരുന്ന എംടി വാസുദേവൻ നായർക്ക് പത്മവിഭൂഷൺ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. എംടിക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. പത്മഭൂഷൺ പുരസ്‌കാരവും (2005) ജ്ഞാനപീഠവും നൽകി രാജ്യം ആദരിച്ചിട്ടുള്ള എംടി കഴിഞ്ഞ ഡിസംബർ 25നാണ് വിട വാങ്ങിയത്.‌

ആകെ ഏഴു പേർക്കാണ് പത്മവിഭൂഷൺ. 19 പേർക്ക് പത്മഭൂഷണും മലയാളി ഫുട്‌ബോൾ താരം ഐഎം വിജയൻ, കലാകാരി ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആർ അശ്വിൻ ഉൾപ്പടെ 113 പേർക്ക് പത്മശ്രീയുമുണ്ട്. സുസുക്കി സ്ഥാപകൻ ഒസാമു സുസുക്കിക്കും ‌ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചു.

മലയാളികളായ ഒളിമ്പ്യൻ പിആർ ശ്രീജേഷിനും ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നർത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷൺ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. 113 പേർക്ക് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്മവിഭൂഷൺ പുരസ്‌കാരം നേടിയ മറ്റുള്ളവർ

ഡി നാഗേശ്വർ റെഡ്ഡി- മെഡിസിൻ- തെലങ്കാന
ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹർ- ചണ്ഡീഗഢ്
കുമുദിനി രജനീകാന്ത് ലാഖിയ- ഗുജറാത്ത്
ലക്ഷ്മിനാരായണ സുബ്രഹ്മണ്യം – കർണാടക
ഒസാമു സുസുക്കി-ജപ്പാൻ
ശാരദ സിൻഹ- ബിഹാർ

പത്മഭൂഷൺ പുരസ്കാരം നേടിയവർ

സൂര്യ പ്രകാശ്- കർണാടക- സാഹിത്യം- ജേണലിസം
അനന്ത്നാഗ്- കല- കർണാടക
ബിബേക് ദേബ്റോയ്(മരണാനന്തര ബഹുമതി)-സാഹിത്യം-വിദ്യാഭ്യാസം-ഡൽഹി
ജതിൻ ഗോസ്വാമി-കല-അസം
ജോസ് ചാക്കോ പെരിയപ്പുറം -ആരോഗ്യം-കേരളം
കൈലാഷ് നാഥ് ദീക്ഷിത്-പുരാവസ്തുഗവേഷണം-ഡൽഹി
മനോഹർ ജോഷി(മരണാനന്തര ബഹുമതി)- പൊതുപ്രവർത്തനം-മഹാരാഷ്ട്ര
നല്ലി കുപ്പുസ്വാമി ചെട്ടി- വ്യവസായം-തമിഴ്നാട്
നന്ദമൂരി ബാലകൃഷ്ണ-സിനിമ-ആന്ധ്രപ്രദേശ്
പിആർ ശ്രീജേഷ്- കായികം-കേരളം
പങ്കജ് പട്ടേൽ-വ്യവസായം-ഗുജറാത്ത്
പങ്കജ് ഉദ്ദാസ് (മരണാനന്തരം)-കല-ആന്ധ്രാപ്രദേശ്
രാംബഹദൂർ റായ്-സാഹിത്യം-വിദ്യാഭ്യാസം-ജേർണലിസം- ഉത്തർപ്രദേശ്
സാധ്വി റിതംബര -സാമൂഹിക പ്രവർത്തനം-ഉത്തർപ്രദേശ്
എസ്.അജിത്ത് കുമാർ-കല- തമിഴ്നാട്
ശേഖർ കപൂർ-കല-മഹാരാഷ്ട്ര
ശോഭന ചന്ദ്രകുമാർ-കല-തമിഴ്നാട്
സുശീൽ കുമാർ മോദി (മരണാനന്തരം)- പൊതുപ്രവർത്തനം-ബീഹാർ
വിനോദ് ധാം- സയൻസ്-എൻജിനീയറിങ്-യുഎസ്എ

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026